പ്രതിഫലത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല

nayanഎന്തൊക്കെയായാലും  പറഞ്ഞ പ്രതിഫലം തന്നില്ലെങ്കില്‍ താന്‍ അഭിനയിക്കില്ലെന്ന നിലപാടിലാണ് നടി നയന്‍താരയിപ്പോള്‍. നയന്‍സിന്റെ ഈ നിലാപാട് കാരണം ഇരുമുഖന്‍ എന്ന ആനന്ദ് ശങ്കറിന്റെ ചിത്രം ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. നിര്‍മാതാവ് പ്രതിഫലത്തിന്റെ കാര്യത്തില്‍ വരുത്തിയ വീഴ്ചയാണ് നയന്‍താര സിനിമയുമായി സഹകരിക്കാതെ ഇരിക്കുന്നതിന്റെ കാരണമെന്നാണ് പറയുന്നത്.

പറഞ്ഞ് ഉറപ്പിച്ച പ്രതിഫലം കൈയില്‍ കിട്ടാതെ അഭിനയിക്കാനില്ലെന്ന കടുത്ത നിലപാടിലാണ് നയന്‍സെന്നാണ് കേള്‍ക്കുന്നത്. നയന്‍താരയ്ക്ക് മാത്രമല്ല ചിത്രത്തിലെ നായകനായ വിക്രമിനും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും കൃത്യമായി പ്രതിഫലം കിട്ടുന്നില്ലെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെയാണ് പോക്കെങ്കില്‍ ചിത്രത്തിന്റെ ഷൂട്ട്് എന്ന് തുടങ്ങുമെന്ന് പറയാന്‍ പറ്റാത്ത സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്.

Related posts