അണ്ണാൻ കുഞ്ഞുങ്ങൾക്ക് പൂച്ചയമ്മ കാവൽ

ക​റു​ത്ത പൂ​ച്ച​യു​ടെ നാ​ക്കി​ൽ കൈ​വ​ച്ചി​രി​ക്കു​ന്ന ഒ​രു ചു​വ​ന്ന അ​ണ്ണാ​ൻ. ഈ ​ചി​ത്രം ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ല​രും ക​രി​ന്പൂ​ച്ച​യു​ടെ കൈ​യി​ൽ​നി​ന്ന് അ​ണ്ണാ​ൻ​കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​തെ ഫോ​ട്ടോ എ​ടു​ക്കാ​ൻ പോ​യ ഫോ​ട്ടോ​ഗ്രാ​ഫ​റെ പ​ഴി​ച്ച് പോ​സ്റ്റു​ക​ൾ ഇ​ടു​ന്നു​ണ്ട്.

എ​ന്നാ​ൽ സ​ത്യ​ക​ഥ അ​ത​ല്ല. മ​ഴ​യ​ത്ത് അ​മ്മ​യേ​യും കൂ​ടു​മൊ​ക്കെ ന​ഷ്ട​പ്പെ​ട്ട നാ​ല് അ​ണ്ണാ​ൻ കു​ഞ്ഞു​ങ്ങ​ളെ ദ​ത്തെ​ടു​ത്ത് വ​ള​ർ​ത്തു​ക​യാ​ണ് പു​ഷ എ​ന്ന ഈ ​ക​രി​ന്പൂ​ച്ച. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പു​ഷ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​ണ് ഈ ​അ​ണ്ണാ​ൻ കു​ഞ്ഞു​ങ്ങ​ൾ വ​ള​രു​ന്ന​ത്.

ത​ന്‍റെ കു​ഞ്ഞു​ങ്ങ​ൾ​ക്കൊ​പ്പം അ​ണ്ണാ​ൻ കു​ഞ്ഞി​നും പു​ഷ പാ​ൽ കൊ​ടു​ക്കും. അ​ണ്ണാ​ൻ കു​ഞ്ഞി​ന്‍റെ ഉ​റ​ക്ക​വും ക​ളി​യു​മൊ​ക്കെ പു​ഷ​യോ​ടൊ​പ്പ​മാ​ണ്. ക്രി​മി​യ​യി​ലെ ബാ​ക്ചി​സ​റി എ​ന്ന ഗ്രാ​മ​ത്തി​ലെ ഒ​രു മൃ​ഗ​ശാ​ല​യി​ൽ​നി​ന്ന്് അ​ല​ക്സ് പാ​ലി​ഷാ​ക് എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ പ​ക​ർ​ത്തി​യ​താ​ണ് ഈ ​അ​പൂ​ർ​വ ച​ങ്ങാ​ത്ത​ത്തി​ന്‍റെ ചി​ത്രം.

Related posts