കൊച്ചി: ജിഷ വധക്കേസിലെ പ്രതി പിടിയിലായി എന്ന വാര്‍ത്ത പുറത്തുവന്നു നിമിഷങ്ങള്‍ക്കകം പ്രതിയുടേതെന്നെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചില അന്യസംസ്ഥാന തൊഴിലാളികളുടെ ചിത്രങ്ങള്‍ പ്രചരിച്ചു. എന്നാല്‍, തിരിച്ചറിയല്‍ പരേഡ് നടക്കേണ്ടതുള്ളതിനാല്‍ പോലീസ് ഇതുവരെ പ്രതിയുടെ ചിത്രം പുറത്തുവിട്ടിട്ടില്ല. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ചിത്രം അമിറുള്‍ ഇസ്‌ലാമിന്റേതാണോയെന്നു സ്ഥിരീകരിക്കാനും പോലീസ് തയാറായിട്ടില്ല.
മുഖം മറച്ചാണ് പ്രതിയെ പോലീസ് ക്ലബിലും മറ്റും ഇന്നലെ എത്തിച്ചത്. തിരിച്ചറിയല്‍ പരേഡ് കഴിയാതെ പ്രതിയുടെ ചിത്രം പുറത്തുവിടരുതെന്ന കര്‍ശന നിര്‍ദേശമാണ് പോലീസിനു നല്‍ കിയിരിക്കുന്നത്. അതേസമയം, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളുടെ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. കിട്ടിയവര്‍ പലരും പല ഗ്രൂപ്പു കളിലേക്കും രോഷം നിറഞ്ഞ കമന്റുകളുടെ അകമ്പടി യോടെ ഷെയര്‍ ചെയ്തു. ഷെയര്‍ ചെയ്യപ്പെട്ട പടങ്ങളുടെ ആധികാരികത ഉറപ്പാക്കാതെ പ്രചരിപ്പിച്ചു സോഷ്യല്‍ മീഡിയ വീണ്ടും ക്രൂരത കാട്ടുകയാണ്.