പ്രശസ്ത കായിക താരങ്ങളുടെ പട്ടികയില്‍ കോഹ്‌ലിയും ധോണിയും സാനിയയും

sp-tharamന്യൂഡല്‍ഹി: ലോകത്തെ പ്രശസ്തരായ കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നു മൂന്നുപേര്‍. ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്്‌ലി, എം.എസ്. ധോണി, ടെന്നീസ് താരം സാനിയ മിര്‍സ എന്നിവരാണ് ഇഎസ്പിഎന്‍ വേള്‍ഡ് ഫെയിം 100 റാങ്കിംഗില്‍ ഇടംപിടിച്ചത്. ക്രിക്കറ്റ് രംഗത്തുനിന്ന് കോഹ്്‌ലിയും ധോണിയും മാത്രമാണ് പട്ടികയിലുള്ളത്. ഫുട്‌ബോള്‍, ബാസ്കറ്റ് ബോള്‍ താരങ്ങളാണ് പട്ടികയില്‍ ഏറെയും. കോഹ്്‌ലി ആദ്യ 10ല്‍ ഇടംപിടിച്ചപ്പോള്‍ 14-ാം സ്ഥാനത്താണ് ധോണി. കോഹ്്‌ലി എട്ടാം സ്ഥാനത്താണ്.

41-ാം സ്ഥാനത്തുള്ള സാനിയ മിര്‍സയാണ് പട്ടികയിലുള്ള മറ്റൊരു ഇന്ത്യന്‍ പ്രതിനിധി. ഫുട്‌ബോള്‍ താരം ക്രി സ്റ്റ്യാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ മുന്നില്‍. ബാസ്കറ്റ് ബോള്‍ താരം ലെബ്രോണ്‍ ജയിംസ്, ബാഴ്‌സലോണ താരങ്ങളായ ലയണല്‍ മെസി, നെയ്മര്‍, ടെന്നീസ് താരം റോജര്‍ ഫെഡറര്‍ എന്നിവര്‍ ആദ്യ അഞ്ചില്‍ ഇടംപിടിച്ചു.പ്രതിഫലം, നവമാധ്യമ പ്രശസ്തി, ഗൂഗിള്‍ സെര്‍ച്ച് എന്നിവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

Related posts