ബോളിവുഡ് നായികമാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന താരം പ്രിയങ്കാ ചോപ്ര ഇനി ബോളിവുഡ് സിനിമകളില്‍ അഭിനയിക്കാനില്ല. ഹോളിവുഡ് ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനമെന്നാണു റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ഷോകളില്‍ താരമായതോടെ പ്രിയങ്ക ചോപ്ര ബോളിവുഡിനെ മറക്കാന്‍ തുടങ്ങിയെന്നു കുറച്ചു നാള്‍ മുമ്പു തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.
സിദ്ധാര്‍ത്ഥ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് നായിക കഥാപാത്രമായി ക്ഷണിച്ചപ്പോഴാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. ജീവചരിത്ര സംബന്ധിയായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ താല്പര്യമില്ലെന്നും ഹോളിവുഡില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്നും അറിയിച്ചു.
ഇത്തരത്തില്‍ നിരവധി ബോളിവുഡ് ചിത്രങ്ങള്‍ക്ക് പ്രിയങ്ക നോ പറഞ്ഞു എന്നും കേള്‍ക്കുന്നു. പ്രിയങ്കയും ദീപിക പദുക്കോണുമാണ് ഹോളിവുഡിലേക്ക് ചുവടുവച്ചിരിക്കുന്ന ബോളിവുഡ് താരങ്ങള്‍. തതത എന്ന ചിത്രത്തിലൂടെ ദീപിക ഹോളിവുഡിലെ താരമായി മാറി. ഇനി ദീപികയും ബോളിവുഡ് ചിത്രങ്ങള്‍ വേണ്ടെന്ന് വയ്ക്കുമോ എന്ന പേടിയി ലാണ് സംവിധായകര്‍.