സിനിമ എത്രയെണ്ണം കമ്മിറ്റ് ചെയ്താലും ഫിറ്റ്‌നസ് വിട്ടു കളിക്കാനും തയാറല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് നടി സാമന്ത. ഈ വര്‍ഷം കൈ നിറയെ ചിത്രങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ നല്ല തിരക്കിലായിരുന്നു സാമന്ത. പക്ഷേ എത്ര തന്നെ തിരക്കിലാണെങ്കിലും ജിമ്മില്‍ പോകാനും ഫിറ്റ്‌നസ് നോക്കാനും സാമന്ത സമയം കണ്ടെത്തും.
പലരും പല രീതിയിലായിരിക്കും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശ്രദ്ധചെലുത്തുന്നത് ചിലര്‍ യോഗ, പിന്നെ മറ്റ് പല തെറാപ്പികളെല്ലാമായിരിക്കും അതിനായി സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍. എനിക്കിഷ്ടം ജിമ്മില്‍ പോകുന്നതാണ്. ഷൂട്ടിംഗ് ഇപ്പോള്‍ ഹൈദരാബാദിലായാലും ചെന്നൈയിലായാലും ആഴ്ചയില്‍ അഞ്ചു ദിവസം ജിമ്മില്‍ പോകാറുണ്ടെന്ന് നടി സാമന്ത പറഞ്ഞു.