കോട്ടയം: നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വാഹനങ്ങള്‍ വഴിയരികിലും ഫുട്പാത്തുകളിലും പാര്‍ക്ക് ചെയ്യുന്നതായി പരാതി. കാല്‍നടക്കാര്‍ക്കു സഞ്ചരിക്കാന്‍പോലും കഴിയാത്ത വിധമാണ് ചെറുവാഹനങ്ങളാണ് ഫുട്പാത്തുകളിലും വഴിയോരങ്ങളിലും പാര്‍ക്ക് ചെയ്തിരിക്കുന്നത്. നഗരത്തിലെ പ്രധാന ഹോട്ടലുകളിലും കടകളിലുമെത്തുന്നവരാണ് വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നവരില്‍ കൂടുതല്‍.
കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിനു സമീപം വാഹനങ്ങള്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തതില്‍ പ്രദേശവാസികളും വാഹനഉടമസ്ഥരും തമ്മില്‍ ചെറിയ വാക്കേറ്റം ഉണ്ടായിരുന്നു.നഗരത്തിന്റെ പ്രധാന സ്ഥലങ്ങളിലും വഴിയരികിലും പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ ട്രാഫിക് പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും പലരും നിയമം കാറ്റില്‍ പറത്തുകയാണ്. വഴിയരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതു മൂലം നഗരത്തില്‍ ഗതാഗതക്കുരുക്കും പതിവാണ്.