ഫോട്ടോയുടെ തലഭാഗം എന്റേത് ബാക്കി അവന്റെ… ഫോട്ടോ മോര്‍ഫ് ചെയ്തവനെ ജ്യോതികൃഷ്ണ വലിച്ചുകീറി

Jyothiനായികമാരെ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലമായ കമന്റുകള്‍ പറഞ്ഞും, മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ചും അപമാനിക്കുന്നത് ഇപ്പോള്‍ ചിലരുടെ ഹോബിയാണ്. മിക്ക നായികമാരും അതിനെതിരേ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു.

ഇപ്പോഴിതാ തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചയാളെ നടി ജ്യോതി കൃഷ്ണ വലിച്ചുകീറിയിരിക്കുന്നു. മോര്‍ഫ് ചെയ്യപ്പെട്ട ഫോട്ടോയുടെ ഒറിജിനല്‍ ഫോട്ടോ സഹിതം ഫേസ്ബുക്കിലൂടെയാണ് ജ്യോതി കൃഷ്ണ കരുത്തുള്ള മറുപടി നല്‍കുന്നത്. ജ്യോതികൃഷ്ണയുടെ പോസ്റ്റ് ഇപ്രകാരമാണ്.

ഹായ് ഫ്രണ്ട്‌സ് നല്ല കുടുംബത്തില്‍ പിറക്കാത്ത ഏതോ ഒരു മോന്‍/ മോള്‍ ഇന്ന് താഴെയുള്ള എന്റെ ഈ ഫോട്ടോയുടെ തലഭാഗം മാത്രമെടുത്ത് അവന്റെ/അവളുടെ അമ്മയുടേയോ പെങ്ങളുടെയോ ശരീരഭാഗത്തോട് ചേര്‍ത്തുവച്ച് അത് വാട്‌സ്ആപ്പ് വഴി പലര്‍ക്കും അയച്ചുകൊടുക്കുന്നുണ്ട്. എന്നെ അറിയുന്ന എന്റെ ഒരുപാട് കൂട്ടുകാര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഒരുപാട് മെസേജ് അയച്ചിരുന്നു.

ഈ പണി ചെയ്ത അവന്/അവള്‍ക്ക് ഇതില്‍ കൂടുതല്‍ ഒരു മറുപടിയും എനിക്ക് കൊടുക്കാനില്ല. കാരണം ഇത് ചെയ്യുമ്പോള്‍ അവന്‍/അവള്‍ എന്താണോ ഉദ്ദേശിച്ചത് അത് വെറുതേ ആയിപ്പോയി. എന്നെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് നിന്ന എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി. പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര നന്ദി. ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു സുപരിചിതയായ നടിയാണ് ജ്യോതികൃഷ്ണ.

Related posts