കല്‍പ്പറ്റ: തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധയ്ക്കിടെ രണ്ട് കിലോ കഞ്ചാവ് പിടികൂടി. ഇന്നു രാവിലെ അഞ്ചുമണിക്ക്് ബംഗളൂരുവില്‍നിന്നും കോഴിക്കോട്ടേക്ക് പോകുകയായികുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍നിന്നാണ് രണ്ടി കിലോ കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് പെരുവണ്ണ സ്വദേശി അബ്ബാസ് മകന് നസീല്‍ (25) നസീല്‍ എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളെ വടകര നാര്‍ക്കോട്ടിക്ക് കോടതിക്ക് മുമ്പാകെ ഹാജരാക്കും. വാഹന പരിശോധനയ്ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ. ഷിബു, പ്രിവെന്റിംഗ് ഓഫീസര്‍മാരായ ബഷീര്‍, ലത്തീഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനൂപ്, ഉണ്ണികൃഷണന്, ശശികുമാര്‍, സന്തോഷ്, ഹരിദാസ് എന്നിവര്‍ നേതൃത്വം നല്കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിര്‍ത്തികടന്ന് ലഹരി വസ്തുകള്‍ വ്യാപകമായി ജില്ലയിലേക്കും തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭഗങ്ങളിലേക്കും ഒഴുകുന്നുണ്ട്. കഴിഞ്ഞ മാസം മാനന്തവാടി സര്‍ക്കിള്‍ ഓഫീസിന്റെ കീഴില്‍ മാത്രം നാല് കഞ്ചാവു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുകൂടാതെ ചാരായകേസ് ഉള്‍പ്പെടെ നാല്‍പ്പതിലധികം അബ്കാരി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍നിന്ന് 43 ലീറ്റര്‍ വിദേശമദ്യവും പിടികൂടിയിരുന്നു.