കാജോളിന്റെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തി അജയ് ദേവ്ഗണ്‍, ആരാധകര്‍ വാട്‌സപ്പില്‍ വിളിയോടു വിളി, ഒടുവില്‍ രഹസ്യം വെളിപ്പെടുത്തി അജയ്, മറുപടിയുമായി കാജോളും

ബോളിവുഡിലെ മാതൃക ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. കഴിഞ്ഞദിവസം അജയ് ഒപ്പിച്ച ഒരു കുസൃതിയാണ് ബിടൗണിലെ പുതിയ ചര്‍ച്ചാവിഷയം. കാജോള്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് പുറത്താണ്. ഈ വാട്ട്സാപ് നമ്പറില്‍ ബന്ധപ്പെടൂ എന്നെഴുതിയ ട്വീറ്റ് ആണ് അജയ് പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് വൈറലായ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ പലരും ആ നമ്പറില്‍ കാജലിന് മെസ്സേജ് അയയ്ക്കുകയും ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്തു.

കാജല്‍ ഇന്ത്യയ്ക്ക് പുറത്താണ്. ഈ വാട്ട്സാപ് നമ്പറില്‍ ബന്ധപ്പെടൂ എന്നെഴുതിയ ട്വീറ്റ് ആണ് അജയ് പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് വൈറലായ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ പലരും ആ നമ്പറില്‍ കാജലിന് മെസ്സേജ് അയയ്ക്കുകയും ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്തു. കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം ആ ട്വീറ്റ് ഒരു പ്രാങ്ക് (കുസൃതി)യായിരുന്നു എന്ന് കുറിച്ച് അജയ് ദേവ്ഗന്‍ വീണ്ടും ട്വിറ്ററില്‍ എത്തി. ”സിനിമാ സെറ്റുകളില്‍ കുസൃതികള്‍ ഒപ്പിക്കുന്ന കാലം കഴിഞ്ഞു പോയി. ഇനി നിങ്ങള്‍ക്കിട്ടാവാം എന്ന് കരുതി” എന്നാണ് അജയ് ദേവ്ഗന്‍ എഴുതിയത്.

കുറച്ചുകഴിഞ്ഞ കാജല്‍ ആ ട്വീറ്റിന് മറുപടിയും കൊടുത്തു. ഇപ്പോള്‍ കുസൃതി ഒപ്പിക്കുന്നത് സ്റ്റുഡിയോയ്ക്ക് പുറത്താണ് എന്ന് തോന്നുന്നു, പക്ഷേ അതിനൊക്കെ വീട്ടില്‍ നോ എന്‍ട്രി ആണ് കേട്ടോ- എന്നാണ് കാജല്‍ മറുപടി കൊടുത്തിരിക്കുന്നത്. എന്തായാലും കാജോള്‍ വീട്ടിലെത്തുമ്പോള്‍ ഭര്‍ത്താവിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

Related posts