ബസ് കുഴിയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്; ആരുടെയും നില ഗുരുതരമല്ല.

tvm-accidentksrtcപോത്തന്‍കോട് : ചേങ്കോട്ടുകോണം ശാസ്തവട്ട ത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് കുഴിയി ലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്. കിഴക്കേ കോട്ട യില്‍ നിന്നും പോത്തന്‍കോട് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി എട്ടോടെ ആയിരിന്നു സംഭവം.  എതിരെ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റിയ ബസ് മറിയുകയായിരുന്നു. ശാസ്തവട്ടം കുണ്ടയത്ത് ക്ഷേത്രത്തിനു സമീപത്തെ വളവിലായിരുന്നു അപകടം.

കിഴക്കേകോട്ടയില്‍ നിന്നു ചെമ്പഴന്തി വഴി പോത്തന്‍കോട്ടേക്കുപോയ വികാസ്ഭവന്‍ ഡിപ്പോയിലെ അനന്തപുരി ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. കോലിയക്കോട് സ്വദേശി മോഹനന്‍ നായര്‍ (54),പൂലന്തറ സ്വദേശിനി വിജയ കുമാരി (53) , കാട്ടായിക്കോണം സ്വദേശിനികളായ  ശില്‍പ (18)  വിജയകുമാരി (45) ,പ്ലാമൂട്‌സ്വദേശിനി ശ്രീജ (35),  മഞ്ജുഷ (32) ,പോത്തന്‍കോട് സ്വദേശി നി മായ (30) വാവറ അമ്പലീ സ്വദേശി രാഹുല്‍ ചന്ദ്രന്‍ (21)എന്നിരെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല.

Related posts