ബാങ്ക് ലയനങ്ങള്‍ വന്‍കിട കുത്തകകളെ സഹായിക്കാന്‍: എം.ബി. രാജേഷ് എംപി

pkd-mprajeshപാലക്കാട്: ബാങ്കുകളിലെ നിക്ഷേപം കുത്തകകള്‍ക്ക് കൊള്ളയടിക്കാന്‍ അവസരമൊരുക്കാന്‍ വേണ്ടിയാണ് പൊതുമേഖലാ ബാങ്കുകളുടെ ലയനം മുന്നോട്ടു വയ്ക്കപ്പെട്ടിരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ട് എം.ബി. രാജേഷ് എം.പി. അഭിപ്രായപ്പെട്ടു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പാലക്കാട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ബാങ്ക് ലയനങ്ങള്‍ക്കെതിരെയുള്ള യുവജന കൂട്ടായ്മ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

3,50,000 കോടിയിലേറെ വരുന്ന കിട്ടാക്കടങ്ങള്‍ നൂറുകോടിയിലേറെ വായ്പകള്‍ വരുത്തിയവരുടേതാണെന്നും അത് അടിയന്തിരമായി പിടിച്ചെടുക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബി.ഇ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ട് സി.ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ജോയിന്റ് സെക്രട്ടറി സജി വര്‍ഗ്ഗീസ്, ജില്ലാ സെക്രട്ടറി എ. ശ്രീനിവാസന്‍, ജില്ലാ പ്രസിഡണ്ട് എ. രാമദാസ് എന്നിവര്‍ സംസാരിച്ചു. എ.ടി.എം. ഫ്രോഡുകളുടെ പശ്ചാത്തലത്തില്‍ 70 ലക്ഷം ഇടപാടുകാരുടെ  വ്യക്തിഗത  വിവരങ്ങള്‍  സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന  സാഹചര്യത്തില്‍  അസോസിയേറ്റ്  ബാങ്കുകളും  എസ്.ബി.ഐ.യും  തമ്മിലുള്ള  ലയന നടപടികള്‍  നിര്‍ത്തിവെക്കണമെന്ന്  യുവജന കൂട്ടായ്മ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Related posts