ബാങ്ക് വായ്പകള്‍ പിരിക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ വേണ്്ടന്ന് ഹൈക്കോടതി

courtകൊച്ചി: ബാങ്ക് വായ്പകള്‍ പിരിക്കാന്‍ സ്വകാര്യ ഏജന്‍സികളെ ഉപയോഗിക്കരുതെന്നു ഹൈക്കോടതി നിര്‍ദേശം. ബാങ്ക് വായ്പകളും കുടിശികകളും പിരിക്കുന്നതിന് സ്വകാര്യ ഏജന്‍സികളെ ഉപയോഗിക്കുന്നത് അരാജകത്വം സൃഷ്ടിക്കുമെന്നും ഇത് പൊതുതാത്പര്യത്തിനു വിരുദ്ധമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നിയമാനുസൃത മാര്‍ഗങ്ങളിലൂടെ മാത്രമേ വായ്പകള്‍ പിരിക്കാവൂ എന്നും കോടതി പറഞ്ഞു.

പൊതുമേഖലാ ബാങ്കുകളുടെ ഇത്തരം നടപടികളെക്കുറിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കു റിപ്പോര്‍ട്ട് നല്‍കാന്‍ രജിസ്ട്രാര്‍ക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി. സ്വകാര്യ ഏജന്‍സികളെ ഉപയോഗിക്കുന്നില്ല എന്ന ഉറപ്പാക്കേണ്്ടത് റിസര്‍വ് ബാങ്കാണെന്നും കോടതി നിരീക്ഷിച്ചു.

Related posts