ബാര്‍കോഴ: കെ.എം. മാണിയുടെ ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും

maniകൊച്ചി: ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍. സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിജിലന്‍സ് കോടതി നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു കെ.എം. മാണി നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. സുകേശനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്നു സമര്‍പ്പിക്കണമെന്നു ജസ്റ്റീസ് പി.ഡി. രാജന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അന്വേഷണവുമായി ബന്ധപ്പെട്ട് എസ്പി സുകേശനെതിരായി എന്തു തെളിവാണുള്ളതെന്നു കോടതി ചോദിച്ചിരുന്നു. സര്‍ക്കാരിന്റെ കൈവശം എന്തെങ്കിലും തെളിവുണ്ടെങ്കില്‍ ഇന്നു ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Related posts