ചെന്നൈ: മുന്‍ ഇന്ത്യന്‍ താരവും തമിഴ്നാട് ഫാസ്റ്റ് ബൗളറുമായ ലക്ഷ്മിപതി ബാലാജി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍നിന്നും വിരമിച്ചു. എന്നാല്‍ ഐപിഎലിലും തമിഴ്നാട് പ്രീമിയര്‍ ലീഗിലും കളിക്കുമെന്ന് ബാലാജി അറിയിച്ചു. ഹിന്ദു ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ബാലാജി ഇക്കാര്യം വെളിപ്പെടുത്തിയത്. പതിനാറു വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിച്ചാണ് ബാലാജി കളത്തില്‍നിന്നും പിന്‍വാങ്ങുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 2002 ല്‍ അരങ്ങേറിയ ബാലാജിക്ക് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല. പരിക്കാണ് ബാലാജിക്ക് പലപ്പോഴും തിരിച്ചടിയായത്.എട്ട് ടെസ്റ്റുകള്‍ക്കും 30 ഏകദിനങ്ങള്‍ക്കും പുറമേ അഞ്ച് ട്വന്റി-20 മത്സരത്തിലും ബാലാജി ഇന്ത്യയ്ക്കുവേണ്ടി കളിച്ചു. ടെസ്റ്റില്‍നിന്നും 37.18 ശരാശരിയില്‍ 27 വിക്കറ്റും 30 ഏകദിനത്തില്‍നിന്നും 34 വിക്കറ്റും ബാലാജി സ്വന്തമാക്കിയിട്ടുണ്ട്. ടി20യില്‍ 10 അന്താരാഷ്ട്ര വിക്കറ്റുകളാണ് ബാലാജിക്കുളളത്.