ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

arrestശ്രീകണ്ഠപുരം: ബൈക്കില്‍ കടത്തുകയായിരുന്ന 75 ഗ്രാം കഞ്ചാവുമായി രണ്ടുപേരെ ഉളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.  പൊട്ടംപ്ലാവ് സ്വദേശി ജസ്‌വിന്‍ (18), പുറവയല്‍ സ്വദേശി റോബിന്‍സണ്‍ (30) എന്നിവരെയാണ് എസ്‌ഐ ശിവന്‍ ചോടോത്തും സംഘവും അറസ്റ്റ് ചെയ്തത്.  ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇരുവരും സഞ്ചരിച്ച ബൈക്ക് അങ്ങാടിശേരിതട്ടില്‍ അപകടത്തില്‍പെട്ടിരുന്നു. പരിക്കേറ്റ ഇവരെ നാട്ടുകാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കവെയാണ് ബൈക്കില്‍ സൂക്ഷിച്ചനിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പ്രതികളെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.

Related posts