ബൈക്ക് എന്‍ജിനില്‍ ഹെലികോപ്റ്റര്‍ നിര്‍മിച്ച് പോളിടെക്‌നിക് വിദ്യാര്‍ഥികള്‍

alp-helicopterപന്തളം: ബൈക്ക് എന്‍ജിന്‍ ഉപയോഗിച്ച് ഹെലികോപ്റ്റര്‍ നിര്‍മിച്ച് പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ ശ്രദ്ധേയരായി. പന്തളം പെരുമ്പുളിക്കല്‍ എന്‍എസ്എസ് പോളിടെക്‌നിക് കോളജിലെ മെക്കാനിക്കല്‍ വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് ഹെലികോപ്റ്റര്‍ രൂപകല്പന ചെയ്തത്. വൈശാഖ് ജി.നായര്‍, എസ്. ശ്രീരാജ്, സി. ശ്രീനുമോന്‍, സോനുരാജ്, നിഖില്‍ അനില്‍, റിജില്‍ പി.രാജു എന്നിവരാണ് ശ്രദ്ധേയമായ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

മെക്കാനിക്കല്‍ വിഭാഗം മേധാവി വേണുഗോപാല്‍, അധ്യാപകരായ കെ.പി. ശ്രീകുമാര്‍, രാജീവ് ജെ.പിള്ള എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം. കാര്‍ഷിക ആവശ്യങ്ങള്‍ ക്കായി ഉപയോഗിക്കാവുന്ന ചെലവു കുറഞ്ഞ മാര്‍ഗമെന്ന നിലയിലാണ് ഹെലികോപ്റ്റര്‍ നിര്‍മിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. നിര്‍മാണത്തിനു അരലക്ഷം രൂപ ചെലവ് വന്ന ഹെലികോപ്റ്ററിനു സിവില്‍ എവിയേഷന്‍ വകുപ്പിന്റെ അനുമതിക്കായി ശ്രമം നടത്തുകയാണെന്നും അവര്‍ പറഞ്ഞു.

Related posts