നാദാപുര: നാദാപുരം മേഖലയില്‍ ബോംബ് നിര്‍മാണത്തിനിടെ മരണമടഞ്ഞവരില്‍ ലിനീഷ് പന്ത്രണ്ടാമന്.25 ഓളം പേരാണ് അംഗവൈകല്യം വന്ന് പ്രയാസമനുഭവിക്കുന്നത്. ഇതില്‍ ചിലരുടെ സ്ഥിതി ദയനീയമാണ്. 1994ല്‍ വളയം തലപ്പൊയിലില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ മരിക്കുകയും ആറ് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കും ചെയ്തിരുന്നു. ഇവരില്‍ പലരുടേയും കണ്ണിനും കൈക്കുമാണ് പരിക്ക്. പിന്നീട് കുറ്റിക്കാട്ടില്‍ വെച്ചുണ്ടായ സ്ഫോടനത്തില്‍ ഒരു സിപിഎം പ്രവര്ത്തകന് മരണ മടയുകയും ഒരാളുടെ രണ്ട് കൈപ്പത്തികള്‍ നഷ്ടപ്പെടുകയുമുണ്ടായി.
ജാതിയേരിയിയില് സ്ഫോടനത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകനും,തൂണേരിയില്‍ ഒരു സിപിഎം പ്രവര്ത്തകന് കൊല്ലപ്പെടുകയുണ്ടായി.ആവോലത്ത് ഒരു പിഞ്ചു ബാലികയും ബോംബിനാല്‍ ഹോമിക്കപ്പെട്ടിരുന്നു.2011ല്‍ നരിക്കാട്ടേരിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര് മരണമടയുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുയും ഉണ്ടായി.ഇതിനിടയില്‍ ചെറുതും വലുതുമായുണ്ടായ സ്ഫോടനങ്ങളിലാണ് 25 ഓളം പേര്‍ക്ക് കൈ വിരലുകളും,കൈപ്പത്തികളും നഷ്ടമാവുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊളളലേല്‍ക്കുകയും ഉണ്ടായി.
സ്ഫോടനത്തില്‍ പരിക്കേറ്റ് കാലങ്ങള്‍ക്ക് ശേഷം വിവിധ രോഗങ്ങള്‍ ബാധിച്ച് മരിച്ചവരും നിരവധിയാണ്.നിര്‍മ്മിച്ച ബോംബ് ഉപയോഗിച്ച് എറിഞ്ഞ് പരിക്കേല്‍പ്പിച്ച സംഭവങ്ങള്‍ മേഖലയില്‍ വിരളമാണ്.വീടുകള്‍ക്ക് ബോംബെറിഞ്ഞ് ഭീതി പരത്താനും വീടുകള്‍ക്ക് കേട്പാട് വരുത്താനുമാണ് കൂടുതലും ഉപയോഗിച്ചത്.