റിയോ ഡി ഷാനെറോ: അങ്ങനെ ഉസൈന്‍ ബോള്‍ട്ട് ആ നേട്ടവും കരസ്ഥമാക്കി. തുടര്‍ച്ചയായി മൂന്നു തവണ ഒളിമ്പിക് ട്രിപ്പിള്‍ നേടുന്ന ആദ്യ താരം എന്ന അവിശ്വസനീയ നേട്ടം. 100 മീറ്രറിലും 200 മീറ്ററിലും എതിരാളികളെ നിഷ്പ്രഭരാക്കിയ വേഗരാജാവ്, കൂട്ടാളികള്‍ക്കൊപ്പം 4-100 മീറ്റര്‍ റിലോയിലും സ്വര്‍ണം നേടി.ഇതോടെ ബോള്‍ട്ടിന്റ സുവര്‍ണ നേട്ടം ഒന്‍പതായി. 2008ല്‍ ബെയ്ജിംഗിലും 2012ല്‍ ലണ്ടനിലും ട്രിപ്പിള്‍ സ്വര്‍ണം നേടിയിരുന്നു.
37.27 സെക്കന്‍ഡിലാണ് ബോള്‍ട്ടുള്‍പ്പെട്ട ജമൈക്കന്‍ ടീം സ്വര്‍ണമണിഞ്ഞത്. ജപ്പാനാണ് രണ്ടാം സ്ഥാനത്ത്. ഇതാദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം 4-100 മീറ്റര്‍ റിലേയില്‍ രണ്ടാം സ്ഥാനത്ത് എത്തുന്നത്. അമേരിയ്ക്കക്കാണ് വെങ്കലം. ഈ നേട്ടത്തോടെ ബോള്‍ട്ട് ഒളിമ്പിക്സ് വേദികളോട് വിടപറഞ്ഞു. 2017 ലോക ചാമ്പ്യന്‍ഷിപ്പോടെ വിരമിക്കുമെന്ന് ബോള്‍ട്ട് പറഞ്ഞിരുന്നു.