മംഗലംഡാം വെള്ളം കനാലുകള്‍ വഴി വിട്ടത് കുടിവെള്ള സ്രോതസുകള്‍ക്ക് അനുഗ്രഹമായി

pkd-damവടക്കഞ്ചേരി: കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മംഗലംഡാമിലെ വെള്ളം ഇടതു-വലതു കനാലുകള്‍ വഴി തുറന്നുവിട്ടത് കുടിവെള്ളസ്രോതസുകള്‍ക്ക് അനുഗ്രഹമായി. കനാലുകള്‍വഴി  അഞ്ചുദിവസം വെള്ളം വിട്ടതിനാല്‍ സമീപത്തെ കിണറുകളിലും മറ്റു ജലസ്രോതസുകളിലും ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നു.മംഗലംപുഴയിലെ തടയണകളിലും വെള്ളമായിട്ടുണ്ട്. വെള്ളംവറ്റിയ മംഗലംപാലത്തെ തടയണയിലും ജലനിരപ്പ് ഉയര്‍ന്നു.

കനാലുകളിലെ സ്ലൂയിസുകള്‍ വഴിയാണ് പുഴയിലും വെള്ളം എത്തിയിട്ടുള്ളത്. ജില്ലയിലെ മറ്റു ഡാമുകളിലെല്ലാം ജലനിരപ്പ് ആശങ്കപ്പെടുത്തുംവിധം  കുറയുമ്പോഴും മംഗലംഡാമിലെ ജലനിരപ്പ് മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതലാണ്. 70.29 മീറ്ററാണ് ഇന്നലത്തെ മംഗലംഡാമിലെ ജലനിരപ്പ്.കഴിഞ്ഞവര്‍ഷത്തേക്കാള്‍ രണ്ടുമീറ്റര്‍ കൂടുതലാണിത്. മംഗലംഡാമില്‍ മത്സ്യംവളര്‍ത്തല്‍ പദ്ധതിയുള്ളതിനാല്‍ നിശ്ചിത ജലനിരപ്പില്‍ വെള്ളം സ്റ്റോര്‍ ചെയ്യേണ്ടിവരും. ഇനിയും വേനല്‍മഴ വൈകില്ലെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍.

Related posts