മംമ്തയുടെ ബദര്‍

mamtha-mohandasപന്ത്രണ്ടു ചിത്രങ്ങളുടെ സമാഹാരം ക്രോസ്‌റോഡ് ഒരുങ്ങുന്നു. ഇതില്‍ അശോക് ആര്‍. നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബദര്‍. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബദറുന്നിസയായി എത്തുന്നത് മംമ്ത മോഹന്‍ദാസാണ്. ബദര്‍ എന്നാല്‍ അറബിയില്‍ നിലാവ് എന്നാണര്‍ഥം. വളരെ ചെറുപ്പത്തില്‍ തന്നെ ഒരു അപകടത്തില്‍ ഭര്‍ത്താവിനെയും മകനെയും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോകുന്ന കഥാപാത്രമാണ് ബദറുന്നിസ. യഥാര്‍ഥ ജീവിതത്തില്‍ ഇങ്ങനൊരാള്‍ ഇപ്പോഴും തെലങ്കാനയിലെ വാറംഗലില്‍ ജീവിച്ചിരിപ്പുണ്ട്. പ്രശസ്തമായ കുടുംബത്തില്‍ ജനിച്ചിട്ടും ഒറ്റപ്പെട്ടു കഴിയേണ്ടിവന്ന വ്യക്തിയാണ് ബദറുന്നിസ. സാമുദായിക ഐക്യമാണ് ചിത്രത്തിന്റെ പ്രമേയം.

ബന്ധങ്ങള്‍ക്കും സൗഹൃദത്തിനും ഒരു മതവുമില്ലെന്ന് ഓര്‍മപ്പെടുത്താന്‍ ശ്രമിക്കുകയാണ് ചിത്രത്തിലൂടെ സംവിധായകന്‍. ഒറ്റപ്പെട്ട ജീവിതത്തിനി ടയില്‍ മാധവന്‍ നായര്‍ എന്നൊരാളെ ബദര്‍ പരിചയപ്പെടു ന്നു. അവര്‍ക്കിടയില്‍ ഒരു അച്ഛന്‍  മകള്‍ ബന്ധം ഉണ്ടാവുന്നു. സമൂഹത്തില്‍ ഒറ്റപ്പെടുന്നവരുടെ ഒരു സംഘം ബദറുന്നിസ രൂപീകരിക്കുന്നു. ജാതിയുടെയും മതത്തിന്റെയും അതിരുകളില്ലാതെ അവര്‍ എല്ലാം ഒരുമിച്ചു ജീവിക്കുന്നു.പതിനഞ്ചു മിനിറ്റാണ് ക്രോസ്  റോഡിലെ ഓരോ സിനിമയുടെയും ദൈര്‍ഘ്യം. പന്ത്ര ണ്ടു ചിത്രങ്ങളില്‍ പകുതി ചിത്രങ്ങളുടെയും ചിത്രീക രണം പൂര്‍ത്തിയായി. ബാക്കിയുള്ളവ നവം ബറില്‍ പൂര്‍ത്തിയാക്കി 2017 ആദ്യം തന്നെ  റിലീസ് ചെയ്യാനാണ് തീരുമാനം.

Related posts