ഏഴു പാണ്ഡവരും ഒരു പാഞ്ചാലിയും പൂജകഴിഞ്ഞു

ci-poojaവെള്ളിമൂങ്ങയ്ക്കു വേണ്ടി പോരിനിറങ്ങുന്ന കരമ്പാനി ഗ്രാമത്തിലെ വീരശൂരന്മാരായ  ചെറുപ്പക്കാരുടെ കഥപറയുന്ന  ഏഴു പാണ്ഡവരും  ഒരു പാഞ്ചാലിയും’ എന്ന ചിത്രത്തിന്റെ  പൂജ എറണാകുളം സരോവരം  ഹോട്ടലില്‍ നടന്നു. ഭീമന്‍ രഘു, അഡ്വ.  ഗണേഷ്കുമാര്‍, ജയന്‍ ചേര്‍ത്തല എന്നിവര്‍ ഭദ്രദീപം  തെളിച്ചു. കൃഷ്ണപ്രിയ ക്രിയേഷന്‍സിനുവേണ്ടി  അഡ്വ: കെ. വി.  ഗണേഷ്കുമാര്‍  നിര്‍മിക്കുന്ന  ഈ ചിത്രം  എന്‍. എന്‍.  ബൈജു സംവിധാനം  ചെയ്യുന്നു. കഥ, തിരക്കഥ – വിഷ്ണു എ.ആര്‍. ഛായാഗ്രഹണം – ഷിനൂപ്, ഗാനങ്ങള്‍ –  റിജു ഫ്രാന്‍സിസ്, സുമ മാത്യു, സംഗീതം – ആന്റണി ഏബ്രഹാം, അസോസിയേറ്റ് ഡയറക്ടര്‍ – അജീഷ് രാമചന്ദ്രന്‍, അനൂപ്, ഷിജു ഉപ്പുതറ, അസിസ്റ്റന്റ് ഡയറക്ടര്‍ – ജിബിന്‍ വഞ്ചിയില്‍, മുരളികൃഷ്ണന്‍, ഗാത്രി വിജയ്, ജോമോന്‍ ഉപ്പുകുന്ന്, പ്രൊഡക്ഷന്‍ ഡിസൈനര്‍, പി.ആര്‍.ഒ.-അയ്മനം സാജന്‍.കോട്ടയം നസീര്‍, ഭീമന്‍ രഘു, ഇന്ദ്രന്‍സ്, ബിജുക്കുട്ടന്‍, ജയന്‍ ചേര്‍ത്തല, ദിനേശ് പണിക്കര്‍, രജേഷ്, വിഷ്ണു എ.ആര്‍., ജിബിന്‍ വഞ്ചിയില്‍, മുരളികൃഷ്ണന്‍, ജോമോന്‍ ഉപ്പുകുന്ന്, ജിഷ്ണു ആര്‍. മാരാര്‍, ഷിനിദേവ്, ജിസ്‌മോന്‍, പ്രസീത്, മോണ്‍സന്‍ എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. സ്‌നേഹതീരത്തെ അക്ഷരപ്പൂക്കള്‍, മാടായിപ്പാറ, ബുദ്ധ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എന്‍.എന്‍.ബൈജുവിന്റെ പുതിയ ചിത്രമാണ് ‘ഏഴു പാണ്ഡവരും ഒരു പാഞ്ചാലിയും’.  നവംബര്‍ മാസം അമ്പലപ്പുഴ, ഏറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണം തുടങ്ങും.
-അയ്മനം സാജന്‍    

Related posts