കളമശേരി: മുടി നഷ്ടപ്പെട്ട കാന്‍സര്‍ രോഗികള്‍ക്കു മുടി കൈമാറുന്നതിനായി കുസാറ്റില്‍ സംഘടിപ്പിച്ച കാമ്പയിനില്‍ താരമായി ബാലിക. ഒമ്പതു വയസുകാരി മറിയം ഏബ്രഹാമാണ് നടി റീമ കല്ലിങ്കലിനെ സാക്ഷിയാക്കി സ്വന്തം മുടി മുറിച്ച് നല്‍കിയത്.
കൊച്ചി സര്‍വകലാശാല എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാന്‍സര്‍ രോഗികള്‍ക്കായി സംഘടിപ്പിച്ച ഹെയര്‍ ഡൊണേഷന്‍ കാമ്പയിനിലാണ് മറിയം ഏബ്രഹാമും പങ്കാളിയായത്. കാമ്പയിന്‍ റീമ കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്തു. കാന്‍സറില്‍ നിന്നു വിടുതല്‍ നേടുന്നവര്‍ക്കും രോഗികള്‍ക്കും ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമാണ് ഹെയര്‍ കാമ്പയില്‍ എന്ന് റീമ കല്ലിങ്കല്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത അധ്യക്ഷത വഹിച്ചു.