മണികിലുക്കം; മരിക്കാത്ത ഓര്‍മകള്‍

2016june21084നീലേശ്വരം: കലാഭവന്‍ മണിയുടെ വേര്‍പാട് അറിഞ്ഞ നീലേശ്വരത്തെ സന്തോഷിനു തേങ്ങലടക്കാനായില്ല. കലാഭവന്‍ മണിയുടെ വീട്ടില്‍ പാല്‍ ചുരത്തുന്ന കാസര്‍ഗോഡന്‍ കുള്ളന്‍ പശുവിനെ നല്‍കിയ ഓര്‍മകളിലായിരുന്നു സന്തോഷ്. പടിഞ്ഞാറ്റംകൊഴുവലിലെ കെ.വി. സന്തോഷാണ് തന്റെ ആരാധകനായ കലാഭവന്‍ മണിക്ക് കറവ പശുവിനെ നല്‍കി താര ആരാധന ഊട്ടിയുറപ്പിച്ചത്. സന്തോഷിന്റെ മാതാവ് ദേവകിയാണ് 2015 ഫെബ്രുവരി 14ന് പശുവിനെ മണിക്കു കൈമാറിയത്. മരണവാര്‍ത്തയറിഞ്ഞ സന്തോഷ് ചാലക്കുടിയിലേക്കു പോയി. കലാഭവന്‍ മണി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റുകൂടിയാണ് സന്തോഷ്.

Related posts