മണിച്ചേട്ടനു ബിജുവിന്റെ ഗാനാര്‍ച്ചന

ktm-manichettanപ്രദീപ് ഗോപി
മണിച്ചേട്ടനുള്ള ഒരു ഗാനാര്‍ച്ചന  എന്ന അടിക്കുറിപ്പോടെ പൊന്‍കുന്നം സ്വദേശിയായ പ്രവാസി ബിജു കൊല്ലമല രചിച്ച് ആലപിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഗാനം സൂപ്പര്‍ഹിറ്റാകുന്നു. കലാഭവന്‍ മണിയുടെ നിരവധി ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചും ഗാനം ദൃശ്യവത്കരിച്ചിട്ടുമുണ്ട്.

ഉമ്പായിക്കൊച്ചാണ്ടി പാണം കത്തണമ്മാ… വാഴേല പൊട്ടിച്ച് പാപ്പണ്ടാക്കണമ്മാ… വയര്‍ കത്തിയാല് എന്റെ കൊടല്‍ കത്തണമ്മാ… പ്രാണം പെടഞ്ഞിട്ട് ദൈവേ ഓടംമ്പഴക്കണമ്മാ… എന്ന മണിയുടെ സൂപ്പര്‍ ഹിറ്റ് പാട്ടിന്റെ ഇണത്തിലാണ് കരോകെയില്‍ ഗാനം ആലപിച്ചിരിക്കുന്നത്. ഏപ്രില്‍ 12ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ ഗാനം ഇതിനകം 27,000 പേര്‍ കേട്ടുകഴിഞ്ഞു. നൂറുകണക്കിനാളുകള്‍ ഇതു ഷെയറും ചെയ്തു. അവരുടെ ഫേസ്ബുക്ക് പേജില്‍ നിന്നു പാട്ടു കേട്ടവര്‍ വേറെ.

ഉറങ്ങാന്‍ കിടന്നാലും മണിയേട്ടന്റോര്‍മ വരും…
കാലത്തെണിറ്റാലും മണിയേട്ടന്‍ കണ്ണില്‍ വരും…
ജോലിക്കിടയിലും കണ്ണുനിറഞ്ഞൊഴുകും…
കണ്ണു നിറഞ്ഞാലും ദൈവേ എന്നും നിന്നെ ഓര്‍ക്കും…
പാടാത്ത പാട്ടുണ്ടോ നീ… ചെയ്യാത്ത വേഷമു|ോ…

കൂട്ടാര്‍ക്കു വേണ്ടി നീ നിന്റെ പ്രാണന്‍ കളഞ്ഞില്ലേ… ഇങ്ങനെ തുടങ്ങുന്നു ഗാനം. കറുത്ത മുത്തേ നീ ഞങ്ങടെ പ്രാണന്റെ പ്രാണനാണ്…മണ്ണിലെ നക്ഷത്രമായ് നീ മിന്നിത്തിളങ്ങി ഇന്ന് വിണ്ണിലെ നക്ഷത്രമായി ഉദിച്ചു… എന്നാണ് അവസാനിപ്പിക്കുന്നത്. ഗായകനായ ബിജു എഴുത്തിന്റെ ലോകത്തേക്കും ഇതോടെ കടക്കുകയാണ്. പാട്ടിനു നിറഞ്ഞ പ്രോത്സാഹനം നല്‍കി മണിയുടെ കടുത്ത ആരാധകനായ ബിജുവിന്റെ ഫേസ്ബുക്കിലെ കമന്റ് ബോക്‌സ് നിറയുകയാണ്.

സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ ഇത്രയധികം പേര്‍ ഈ ചുരുങ്ങിയ സമയംകൊണ്ടു കാണുന്നത് ഒരു സംഭവമല്ല. എന്നാല്‍ തികച്ചും ഒരു സാധാരണക്കാരന്റെ ഗാനം ഇത്രയധികം പേര്‍ കേള്‍ക്കുന്നത് ഇതാദ്യമെന്നാണു സൂചന. ഇതുകൂടാതെ വേറെ ഏതാനും ഗാനങ്ങള്‍ കൂടി ബിജു രചിച്ചിട്ടു|്. ഇത് ആല്‍ബമാക്കനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് ഈ ഗായകന്‍. കുവൈറ്റില്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന ബിജു കോട്ടയം പൊന്‍കുന്നം സ്വദേശിയാണ്. ഭാര്യ: അനിത. മക്കള്‍: അനൂപ്, അഖില്‍.

Related posts