മണിരത്‌നം വിളിച്ചു; ശ്രദ്ധ ഹാപ്പി

sradha120716മണിരത്‌നം സിനിമയിലേക്കുള്ള വാതില്‍ തുറക്കാന്‍ കാത്തുനില്‍ക്കുന്നവര്‍ ഒരുപാടുണ്ട്. ഇവരുടെ ഇടയില്‍ നിന്ന് മലയാളത്തില്‍ ഒരേ ഒരു സിനിമയില്‍ അഭിനയിച്ചതിന്റെ മികവില്‍ ആ വാതില്‍ തുറന്നു കിട്ടിയിരിക്കുകയാണ് യുവ നടി ശ്രദ്ധ ശ്രീനാഥിന്. ചിത്രത്തില്‍ അതിഥി വേഷമാണെങ്കിലും ഈ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് ശ്രദ്ധ. കോഹിനൂര്‍ എന്ന ചിത്രത്തിലെ അഭിനയം ഇഷ്ടപ്പെട്ടതോടെയാണ് മണിരത്‌നം തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ശ്രദ്ധയെ ക്ഷണിക്കുന്നത്.

ചിത്രത്തില്‍ കാര്‍ത്തിയും അദിതി റാവു ഹൈദരിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  കാട്രു വെളിയിടൈ എന്നാണ് ചിത്രത്തിന്റെ പേര്.  ഊട്ടിയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക.  അടുത്തയാഴ്ചയോടെ ശ്രദ്ധ ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യും.തമിഴില്‍ നിവിന്‍ പോളി നായകനാവുന്ന ചിത്രത്തിലും ശ്രദ്ധ അഭിനയിക്കുന്നുണ്ട്.

Related posts