മണ്ടിപെണ്ണേ… പൊതുപരിപാടിക്കിടെ സ്ത്രീയുടെ പിന്നില്‍ പിടിച്ച മധ്യപ്രദേശ് മന്ത്രി വിവാദത്തില്‍; രാജിവയ്ക്കണമെന്നു പ്രതിപക്ഷം (വീഡിയോ കാണാം)

ministerഭോപ്പാല്‍: പൊതുപരിപാടിക്കിടെ സ്ത്രീയോടു അപമര്യാദയായി പെരുമാറിയ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ബാബുലാല്‍ ഗോര്‍ വിവാദത്തില്‍. ഭോപ്പാലില്‍ മധ്യപ്രദേശ് ആര്‍ടിസിയുടെ പുതിയ ലോഫ്‌ളോര്‍ ബസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിലായിരുന്നു സംഭവം. ബസിലേക്കു ആളെ കയറ്റിവിടുന്നതിനിടെ ഒരു സ്ത്രീയുടെ പൃഷ്ഠത്തില്‍ മന്ത്രി തട്ടിയ സംഭവമാണു വിവാദത്തിലായത്.

ഈ ദൃശ്യങ്ങള്‍ പ്രാദേശിക വാര്‍ത്താ ചാനലുകളാണു പുറത്തുവിട്ടത്. സംഭവം വിവാദത്തിലായതോടെ മന്ത്രി ഇതു നിഷേധിച്ചു. എന്നാല്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്്.

Related posts