ആലങ്ങാട്: മതിയായ രേഖകളില്ലാതെ അന്യസംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍ വ്യാപകം. വരാപ്പുഴ, ആലങ്ങാട്, കടുങ്ങല്ലൂര്‍, കരുമാലൂര്‍ എന്നീ പഞ്ചായത്തുകളിലെ പല വ്യവസായ സ്ഥാപനങ്ങളിലും അന്യസംസ്ഥാന തൊഴിലാളികല്‍ വ്യാജരേഖകളുമായി തൊഴിലെടുക്കുന്നതിനതിരേ വ്യാപക പരാതിയുണ്ട്. കടുങ്ങല്ലൂര്‍, ആലങ്ങാട് പഞ്ചായത്തില്‍ എടയാര്‍, ബിനാനിപുരം, മുപ്പത്തടം, പാതാളം, കോട്ടപ്പുറം, മാളികംപീടിക എന്നീ വ്യവസായ മേഖലയിലാണ് ഏര്‌റവും കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നത്.
ഓരോ വ്യവസായ മേഖലയില്‍ ജോലിയെടുക്കുന്ന തൊഴിലാളികളുടെ മതിയായ രേഖകള്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കണമെന്നിരിക്കെ തൊഴിലുടമകള്‍ അതിന് തയാറാകാത്തത് പോലീസിന് തലവേദനയായിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും ബംഗ്ലാദേശികളാണ്. ഇവരില്‍ ക്രിമിനല്‍ സ്വഭാവം കൂടുതലാണെന്നാണ് പോലീസ് പറയുന്നത്. തൊഴിലുടമകള്‍ ഹാജരാക്കുന്ന രേഖകള്‍ ശരിയാണോയെന്നും പോലീസിന് ഉറപ്പിക്കാന്‍ കഴിയില്ല.
കോട്ടപ്പുറം, മാളികംപീടിക, മുപ്പത്തടം, പാതാലം, എടയാര്‍ എന്നീ മേഖലയിലെ ഹോട്ടലുകളില്‍ അന്യസംസ്ഥാനങ്ങളിലെ പ്രായം തികയാത്ത കുട്ടികളെക്കൊണ്ട് ജോലിയെടുപ്പിക്കുന്നതായും പരാതിയുയര്‍ന്നിട്ടുണ്ട്. ലഹരി ഉത്പന്നങ്ങളായ ഹാന്‍സ്, പാന്‍പരാഗ്, തമ്പാക് പോലുള്ളവയുടെ അടിമകളാണിവര്‍. അന്യസംസ്ഥാന തൊഴിലാളികല്‍ കുറ്റം ചെയ്ത് കടന്നു കളഞ്ഞാലും ഹാജരാക്കിയ രേഖകള്‍ വച്ച് പോലീസ് അന്വേഷണം നടത്തുമ്പോള്‍ തന്നിരിക്കുന്ന രേഖകള്‍ വ്യാജമാണെന്ന് പോലീസ് തിരിച്ചറിയുന്നത്.