പാറ്റ്‌ന: ബിഹാറിലെ സമ്പൂര്‍ണ മദ്യനിരോധനം സ്‌റ്റേ ചെയ്ത പാറ്റ്‌ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നിതീഷ് കുമാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. സര്‍ക്കാരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഒക്ടോബര്‍ ഏഴിന് പരിഗണിക്കാമെന്ന് അറിയിച്ചു.
ഹൈക്കോടതി വിധി ചര്‍ച്ച ചെയ്യാന്‍ ബിഹാര്‍ മന്ത്രിസഭയുടെ പ്രത്യേകയോഗം ഞായറാഴ്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരുന്നു. സാമ്യൂഹ്യനന്മ ലക്ഷ്യമാക്കി മദ്യത്തിനും മയക്കുമരുന്നിനും എതിരായ പോരാട്ടം തുടരാന്‍ യോഗത്തില്‍ തീരുമാനിച്ചു. മദ്യനിരോധന നിയമത്തില്‍ പുതിയ ഭേദഗതികള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.