ചാവക്കാട്: മദ്യപിച്ചു വീട്ടിലെത്തി ബഹളംവച്ച അച്ഛനെ മകള്‍ കുത്തി. ഗുരുതരമായി പരിക്കേറ്റ പിതാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്ന പാട്ടത്തില്‍ സുബ്രഹ്മണ്യനാണ് (45) വയറ്റില്‍ കുത്തേറ്റത്. ഇന്നലെ വൈകീട്ട് 7.30നാണ് സംഭവം. സുബ്രഹ്മണ്യന്‍ മദ്യപിച്ചു വീട്ടിലെത്തി വഴക്കുണ്ടാക്കുന്നതു പതിവാണ്. ഇന്നലെ രാത്രിയും വീട്ടിലെത്തി ബഹളം വച്ചു മാങ്ങ ചെത്തിക്കൊണ്ടിരുന്ന മകളെ മര്‍ദിപ്പിച്ചപ്പോഴാണ് സുബ്രഹ്മണ്യനു കുത്തേറ്റത്. നാട്ടുകാര്‍ രാജാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റി. പിടിവലിയില്‍ മകളുടെ കൈക്കു പരിക്കേറ്റിട്ടുണ്ട്.
മദ്യപിച്ച് വീട്ടിലെത്തി ബഹളംവച്ച പിതാവിനെ മകള്‍ കുത്തി
