താനൊരു മനുഷ്യക്കുട്ടിയാണ് എന്നാണ് കര്‍മ എന്ന ജര്‍മന്‍ ഷെപ്പേര്‍ഡ് നായയുടെ വിചാരം. വളര്‍ത്തുദോഷമാണെന്നു പറയാന്‍ വരട്ടെ. ഇവനെ യജമാനന് ഇങ്ങനെ വളര്ത്തിയതൊന്നുമല്ല. ഈ മനുഷ്യവേഷം ഇവന് സ്വയം തെരഞ്ഞെടുത്തതാണ്. പക്ഷേ, ഇതിന്റെ കാരണം ആര്‍ക്കുമറിയില്ല.
കുപ്പിയില്‍ മാത്രമേ പാല് കുടിക്കൂവെന്നു നിര്‍ബന്ധമുള്ള ഇവന് വീട്ടിലെ കുഞ്ഞിന്റെ പാവക്കുട്ടി ഉപയോഗിച്ചാണു കളിക്കുന്നത്. 63 വയസുള്ള മിസിസ് ആംസ്ട്രോങ് ആണ് ഇവന്റെ ഉടമ. ഇവര്‍ക്ക് കെയ്ഡന് എന്നു പേരായ മൂന്നു വയസുള്ള ഒരു പേരക്കുട്ടിയുണ്ട്. കെയ്ഡനെ അനുകരിച്ചാണു കര്‍മ ഇതെല്ലാം ചെയ്യാന്‍ ശീലിച്ചത്. ഇവര്‍ രണ്ടുപേരും സഹോദരങ്ങളെ പോലെയാണെന്നാണു ഉടമസ്ഥ പറയുന്നത്.
ഒരു പാത്രത്തിലുണ്ട് ഒരു പായയില്‍ ഉറങ്ങുന്ന ഇവര്‍ വളര്‍ന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ബെസ്റ്റ് ഫ്രണ്ട്സ് ആവുമെന്നാണു ഇവരുടെ വിശ്വാസം. കര്‍മ ഈ ജന്മത്തില് കര്‍മം കൊണ്ടും കഴിഞ്ഞ ജന്മത്തില് ജന്മം കൊണ്ടും മനുഷ്യന് തന്നെ എന്നാണു പലരും വിശ്വസിക്കുന്നത്.