കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിനു സൗദിയാത്രക്കുള്ള നയതന്ത്ര വീസ നിഷേധിക്കപ്പെട്ട സംഭവം ചോദിച്ചുവാങ്ങിയ അപമാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പാസ്‌പോര്‍ട്ട് ലഭിക്കില്ലെന്നറിഞ്ഞിട്ടും അപേക്ഷ നല്കിയതു രാഷ്ട്രീയതാത്പര്യപ്രകാരമാണ്. കേന്ദ്രമന്ത്രി സൗദിയിലെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യത്തില്‍ ജലീലിന്റെ യാത്ര അനാവശ്യമാണെന്നും കുമ്മനം കോഴിക്കോട്ട് പ്രതികരിച്ചു.
മന്ത്രി ജലീലിന്റെ സൗദി യാത്ര നിഷേധിച്ച സംഭവം: ചോദിച്ചുവാങ്ങിയ അപമാനമെന്ന് കുമ്മനം
