തളിപ്പറമ്പ്: മലപ്പുറം കളക്്ടറേറ്റ് വളപ്പില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ഹൈവേയിലെ ഒരു പ്രധാന സ്ഥാപനത്തില്‍ പ്രത്യേക അന്വേഷണ സംഘവും എന്‍ഐഎ സംഘവും സംയുക്തമായി റെയ്ഡ് നടത്തി. പുലര്‍ച്ചെ അഞ്ചോടെയാണ് റെയ്ഡ് നടന്നത്. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നും ലഭിച്ച ഒരു ഫോണ്‍ പരിശോധിച്ചതില്‍ നിന്നും തളിപ്പറമ്പിലെ സ്ഥാപനവുമായി ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ സ്ക്വാഡ് ഐജി അജിത്കുമാറിന്റെയും എന്‍ഐഎ ഡിവൈഎസ്പി അബ്ദുള്‍ഖാദറിന്റെയും നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനയില്‍ സ്ഥാപനത്തിനു സമീപം മൂന്നുദിവസമായി നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയ വാഹനവും ഒരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയ്ഡില്‍ വിലപ്പെട്ട വിവരങ്ങള്‍ കിട്ടിയതായാണ് സൂചന. തളിപ്പറമ്പിലേയും കണ്ണൂരിലേയും പോലീസ് അറിയാതെയായിരുന്നു റെയ്ഡ്.
മലപ്പുറം സ്‌ഫോടനം: തളിപ്പറമ്പില്‍ എന്‍ഐഎ റെയ്ഡ്; ഒരാളും വാഹനവും കസ്റ്റഡിയില്‍
