മലമുറിയില്‍ ഹൈക്കോടതി വിധി മറികടന്ന് പാറപൊട്ടിക്കല്‍

EKM-PARAMADAപെരുമ്പാവൂര്‍: മലമുറിയില്‍ മലതരുന്ന് അനധികൃത മണ്ണെടുപ്പ് വ്യാപകം. ഹൈക്കോടതി വിധിയെ മറികടന്ന് അധികാരികളുടെ ഒത്താശയോടെ ഭൂമാഫിയ വന്‍തോതില്‍ പാറപൊട്ടിക്കുന്നതായി പരാതി. പെരുമ്പാവൂര്‍ എം.സി റോഡ് മലമുറിയില്‍ റോഡിനോട് ചേര്‍ന്ന് കിടക്കുന്ന രണ്ട് ഏക്കറോളം വരുന്ന മല തുരന്നാണ് ഇപ്പോള്‍ മണ്ണെടുപ്പ് നടക്കുന്നത്. ഇത് സംബന്ധിച്ച് വര്‍ഷങ്ങളായി കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടായിരുന്നു. കോടതിയുടെ ഇടപെടല്‍ മൂലം പലതവണ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും ഭൂമാഫിയ അതിനെ മറികടന്നിരുന്നു.

തുടര്‍ന്ന് എറണാകുളം സ്വദേശികള്‍ ആറ് മാസം മുമ്പ് വാങ്ങിയ സ്ഥലം വീണ്ടും അധികൃതരുടെ മൗനാനുവാദത്തോടെ വീണ്ടും നിരത്താന്‍ തുടങ്ങിയെന്ന് നാട്ടുകാര്‍ പറയുന്നു. സമീപവാസികളായ പട്ടരുമഠം വീട്ടില്‍ പി.എ മുഹമ്മദിന്റെ പരാതിയിലാണ് ഹൈക്കോടതി മൈനിംഗ് തടഞ്ഞ് വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ഇന്നലേയും ഹിറ്റാച്ചി, ജെ.സി.ബി പോലുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് പാറയും മറ്റും ഇടിച്ച് നിരത്തുകരയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇലക്ട്രിക്ക് തോട്ട ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധിപോലും ലംഘിച്ചാണ് ഇവിടെ പാറപൊട്ടിക്കുന്നതെന്ന് സമീപവാസികള്‍ പറയുന്നു. ഇത് മൂലം വീടുകള്‍ക്ക് വിള്ളല്‍ വീണതോടെയാണ് സമീപവാസികള്‍ കോടതിയെ സമീപിച്ചത്.

Related posts