മലയാറ്റൂര്‍-കാലടി റോഡില്‍ ടിപ്പറുകളുടെ മരണപ്പാച്ചില്‍

kkd-TIPPERകാലടി: മലയാറ്റൂര്‍-കാലടി  റോഡില്‍ ടിപ്പര്‍ വാഹനങ്ങളുടെ മത്സരയോട്ടം മൂലം അപകടങ്ങള്‍ നിത്യ സംഭവങ്ങളാകുന്നു. കഴിഞ്ഞ ദിവസം മലയാറ്റൂര്‍ ചേരാമ്പിളളിയ്ക്കു സമീപം റോഡില്‍ മത്സരിച്ച് ഓടിയ ടിപ്പറുകള്‍ കുട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് പരിക്ക് പറ്റി. അപകടം നടന്നത് ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു.  അപകട സമയത്ത് യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഈ റോഡില്‍ നടക്കുന്ന അപകടങ്ങളില്‍ ഭൂരിഭാഗവും ടിപ്പര്‍-ടോറസ് ലോറികള്‍ മുലമാണ്. എന്നാല്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കാത്തതിനാല്‍ മത്സരയോട്ടത്തിനു ശാശ്വത പരിഹാരവുമില്ല.

ടിപ്പറുകളുടെ മത്സരയോട്ടത്തിനും അതു മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ക്കും പരിഹാരം ഉണ്ടായില്ലെങ്കില്‍ വഴിതടയല്‍ ഉള്‍പ്പടെയുളള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് മണ്ഡലം കണ്‍വീനര്‍ ടി. ഡി. സ്റ്റീഫന്‍, പ്രസിഡന്റ് നെല്‍സന്‍ മാടവന, നേതാക്കളായ തങ്കച്ചന്‍ ആലപ്പാടന്‍, മണിതൊട്ടിപ്പറമ്പില്‍, പൗളിന്‍ കൊറ്റമം, ഡെന്നീസ് കന്നപ്പിള്ളി, എം. പി. രാജു, സെബാസ്റ്റ്യന്‍ ഇലവും കുടി, വിഷ്ണുവള്ളിയാംകുളം, പൗലോസ് പനേലി, ഷാജി കിടങ്ങേന്‍ എന്നിവര്‍ അറിയിച്ചു.

Related posts