മാറനല്ലൂരില്‍ മോഷണം: 15 പവന്‍ കവര്‍ന്നു; ഡോഗ് സ്ക്വാഡും വിരലടയാള വിദഗധരും വീട്ടില്‍ പരിശോധന നടത്തി

tvm-moshanamഅമരവിള : മാറനല്ലൂര്‍ വണ്ടന്നൂര്‍ സ്വദേശി എസ്.ആര്‍. നിവാസില്‍  ശിവാനന്ദന്റെ വീട്ടില്‍ മോഷണം. വീടിനുള്ളിലെ മൂന്നു മുറികളികളില്‍ നിന്നായി 1,24,500 രൂപയും 15 പവന്‍ ആഭരണങ്ങളും നഷ്ടപ്പെട്ടു.  ബുധനാഴ്ച രാത്രിയായിരുന്നു മോഷണം നടന്നത് .  രാത്രി ഒമ്പതിനും 10 നുമിടയില്‍ വീടിന്റെ പിന്‍ ഭാഗത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ വീട്ടില്‍ കടന്നത്. ശിവാനന്ദന്റെ കിടപ്പുമുറിയില്‍ വ്യത്യസ്ത ഇടങ്ങളിലായി സൂക്ഷിച്ചിരുന്ന 38,000 രൂപയും 67,000 രൂപയും കൈക്കലാക്കിയ മോഷ്ടാക്കാള്‍ മറ്റൊരു മുറിയില്‍ സുക്ഷിച്ചിരുന്ന 17,500 രൂപയും ബോട്ടിലില്‍ സൂക്ഷിച്ചിരുന്ന 5, 10 രൂപ കോയിനുകളടങ്ങിയ 1500 രൂപയും എടുത്തു.

സ്വര്‍ണം സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്ന് രണ്ടു മാലകളും കമ്മലുകളും മോതിരങ്ങളുമടങ്ങുന്ന 15 പവന്റെ ആഭരണങ്ങളാണ് എടുത്തത്. മോഷണം നടന്ന വീടിന് തൊട്ടടുത്ത് വീടുകള്‍ ഉണ്ടായിരു ന്നെങ്കിലും ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ ശബ്ദ ത്തിനിടയില്‍ വേറെ ശബ്ദങ്ങള്‍ കേട്ടില്ലെന്ന് പരിസര വാസികള്‍ പോലീസിനോട് പറഞ്ഞു .

കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാക്കടയില്‍ നടന്ന മോഷണങ്ങളില്‍ പങ്കുള്ളവരാണു വണ്ടന്നൂരിലും മോഷണം നടത്തിയതെന്നാണ് പോലീസിന്റെ  നിഗമനം. കാട്ടാക്കട സിഐ സന്തോഷ് കുമാര്‍ മാറനല്ലൂര്‍ എസ്‌ഐ ശാന്ത കുമാര്‍, കാട്ടാക്കട എസ് ഐ ബിജു കുമാര്‍ തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗധരും വീട്ടില്‍ പരിശോധന നടത്തി.

Related posts