കൊച്ചി: നഗരത്തിലെ മാലിന്യനീക്കം നിലച്ചതില്‍ കൊച്ചി കോര്പ്പറേഷന് കലൂര്‍ മേഖലാ ഓഫീസിനു മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. കൗണ്‍സിലര്‍മാരുള്‍പ്പടെ യുള്ളവരുടെ നേതൃത്വത്തിലാണ് കലൂര്‍ സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.കെ. ഗിരിയെ ഉപരോധിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളുമായാണ് ഇന്നു രാവിലെ നാട്ടുകാര്‍ എത്തിയത്. ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയതതോടെ നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യനീക്കം മൂന്നുദിവസമായി നിലച്ചിരുന്നു.
തിങ്കളാഴ്ച്ച മുതല്‍ വീടുകളില്‍ നിന്നടക്കം പ്ലാസ്റ്റിക് ശേഖരിക്കുന്നില്ലായിരുന്നു. ഇതോടെ ഡംപിംഗ് യാര്‍ഡുകളിലും മറ്റും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുയിരുന്നു. എന്നാല്‍ ഇന്നു രാവിലെ മുതല്‍ പ്ലാസ്റ്റിക് മാലിന്യനീക്കം പുനരാരംഭിക്കുമെന്ന്് ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.കെ. മിനിമോള്‍ അറിയിച്ചിരുന്നു.