മാളവിക മോഹനന്‍ പോലീസ് വേഷത്തില്‍

malavika051016യുവനടന്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ മാളവിക മോഹനന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘ദ ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തില്‍ മീര എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് മാളവിക എത്തുക.

തമിഴ് നടി സ്‌നേഹയാണ് ചിത്രത്തിലെ നായിക. മകള്‍ക്ക് വേ ണ്ടി പോരാടുന്ന ഒരു അച്ഛന്റെ കഥ യാണ് സിനിമ പറയുന്നത്. മകളുടെ വേഷത്തില്‍ ബേബി അനിഖയാണ് എത്തുന്നത്. തമിഴ് നടന്‍ ആര്യയും ഒരു പ്രധാന വേഷത്തിലെത്തുന്നു.

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന തില്‍ താന്‍ ആവേശഭരിതയാണെന്ന് മാളവിക പറഞ്ഞു. ആര്യയുമൊത്തു ള്ള മാളവികയുടെ രംഗങ്ങളാണ് ചിത്രീകരിച്ചത്. മമ്മൂട്ടിയുമൊത്തുള്ള രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഇരിക്കുന്നതേയുള്ളൂ.
തൃശൂര്‍, വാഗമണ്‍, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കന്നഡ യില്‍ പ്രീതം ഗബ്ബി സംവിധാനം ചെയ്യുന്ന നാനു മട്ടു വരലക്ഷ്മി എന്ന സിനിമയാണ് മാളവിക പൂര്‍ത്തിയാ ക്കിയ സിനിമ.

Related posts