സിനിമ നിര്‍മിക്കാനുള്ള ബജറ്റ് 28 കോടി… മുന്‍നിര സംവിധായകന്‍… പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ചിത്രം… ഇത്രയൊക്കെയാകുമ്പോള്‍ സിനിമയിലെ നായകന് കിട്ടുന്ന മൈലേജ് പറയേണ്ടല്ലോ. പക്ഷേ നായകന്‍ നോക്കിയത് പ്രതിഫലം മാത്രം. ചോദിക്കുമ്പോള്‍ ഇത്തിരി കടുപ്പിച്ച് ചോദിച്ചേക്കാമെന്നു കരുതി 23 കോടി തന്നെ ചോദിച്ചു കളഞ്ഞു. മുരുഗദോസ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ നടന്‍ മഹേഷ് ബാബു ചോദിച്ച പ്രതിഫലമാണിത്.
ഇതു കേട്ട് സംവിധായകന്‍ ഞെട്ടിയെന്നാണ് കേള്‍ക്കുന്നത്. ഇത് പപ്പരാസികളുടെ വികൃതിയാണോ അതോ സത്യമാണോ എന്ന ആശങ്കയിലാണ് ഏവരും. ഇതിന്റെ സത്യം എന്തെന്നറിയാന്‍ സംവിധായകന്‍ തന്നെ പ്രതികരിക്കേണ്ടിയിരിക്കുന്നു. ഈ പ്രതിഫലത്തിന് മഹേഷ് ബാബുവിനെ നായകനാക്കാന്‍ സംവിധായകന്‍ തയാറാകുമോ എന്ന് കാത്തിരിക്കുകയാണ് ഏവരും.