വ​സ്ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നോ​ത്സ​വ​മ​ല്ല കാ​ന്‍ ച​ല​ച്ചി​ത്ര​മേ​ള എ​ന്ന​ത് ആ​ളു​ക​ള്‍ മ​റ​ന്നു പോ​കു​ന്നു ! വി​മ​ര്‍​ശ​ന​വു​മാ​യി ന​ന്ദി​താ ദാ​സ്

ലോ​ക​ത്തെ ഏ​റ്റ​വും പ്ര​മു​ഖ​മാ​യ ച​ല​ച്ചി​ത്ര​മേ​ള​യാ​ണ് ഫ്രാ​ന്‍​സി​ലെ കാ​നി​ല്‍ ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള​പ്പെ​ടെ ലോ​ക​മാ​ക​മാ​ന​മു​ള്ള സെ​ലി​ബ്രി​റ്റി​ക​ള്‍ ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു.

വ്യ​ത്യ​സ്ത​മാ​യ ഔ​ട്ട്ഫി​റ്റി​ല്‍ റെ​ഡ് കാ​ര്‍​പ​റ്റി​ല്‍ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ള്‍ ചി​ല സെ​ലി​ബ്രി​റ്റി​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​യ്ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി ന​ന്ദി​താ ദാ​സ്. ഇ​ത് സി​നി​മ​യു​ടെ ഉ​ത്സ​വ​മാ​ണെ​ന്ന് ആ​ളു​ക​ള്‍ മ​റ​ന്നു​പോ​കു​ന്നു​വെ​ന്നും ഫാ​ഷ​ന്‍ മാ​ത്ര​മാ​ണ് ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും ന​ന്ദി​താ ദാ​സ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

ഇ​ത്ത​വ​ണ​ത്തെ ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ന്റെ സ​ങ്ക​ടം അ​റി​യി​ച്ച അ​വ​ര്‍ മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളും പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ന​ന്ദി​ത​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഖേ​ദ​ക​ര​മെ​ന്ന് പ​റ​യ​ട്ടെ, ഇ​ത്ത​വ​ണ കാ​ന്‍ ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല. ഇ​ത് വ​സ്ത്ര​ങ്ങ​ളു​ടെ ഉ​ത്സ​വ​മ​ല്ല. സി​നി​മ​യു​ടെ ഉ​ത്സ​വ​മാ​ണെ​ന്ന കാ​ര്യം ചി​ല​പ്പോ​ഴൊ​ക്കെ ആ​ളു​ക​ള്‍ മ​റ​ന്നു​പോ​കു​ന്നു.

ഞാ​ന്‍ ക​ണ്ട അ​തി​ശ​യ​ക​ര​മാ​യ സി​നി​മ​ക​ളോ എ​ന്റെ പ്ര​സം​ഗ​ങ്ങ​ളോ നി​ങ്ങ​ളെ കാ​ണി​ക്കാ​നോ മാ​ന്റോ എ​ന്ന ചി​ത്രം അ​വി​ടെ പ്ര​ദ​ര്‍​ശി​പ്പി​ച്ച സ​മ​യ​ത്തേ​ക്ക് നി​ങ്ങ​ളെ തി​രി​കെ കൊ​ണ്ടു​പോ​കാ​നോ ക​ഴി​യി​ല്ല.

എ​ന്റെ ഏ​താ​നും ചി​ത്ര​ങ്ങ​ള്‍ ഇ​വി​ടെ പ​ങ്കു​വെ​യ്ക്കു​ന്നു. കാ​നി​ല്‍ സാ​രി ധ​രി​ച്ച സെ​ലി​ബ്രി​റ്റി​ക​ളെ കു​റി​ച്ച് സം​സാ​ര​മു​ള്ള​തി​നാ​ല്‍ സാ​രി​യി​ലു​ള്ള ചി​ത്ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പോ​സ്റ്റ് ചെ​യ്യു​ന്ന​ത്.

സിം​പി​ള്‍, എ​ല​ഗ​ന്റ്, അ​തു​പോ​ലെ ഇ​ന്ത്യ​ന്‍. കു​റ​ഞ്ഞ​പ​ക്ഷം അ​ത് ധ​രി​ക്കാ​നും അ​ഴി​ച്ചു​വെ​യ്ക്കാ​നും എ​ളു​പ്പ​മാ​ണ്. ന​ന്ദി​ത കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

ഓ​രോ ചി​ത്ര​ത്തി​ന് പി​ന്നി​ലും ര​സ​ക​ര​മാ​യ ക​ഥ​ക​ളു​ണ്ടെ​ങ്കി​ലും അ​ത് പ​ങ്കു​വെ​യ്ക്കു​ക എ​ളു​പ്പ​മ​ല്ലെ​ന്നും ന​ന്ദി​ത പ​റ​യു​ന്നു. നാ​ല് വ​ര്‍​ഷ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് താ​രം പോ​സ്റ്റ് ചെ​യ്ത​ത്.

ഇ​തി​ന് താ​ഴെ നി​ര​വ​ധി പേ​ര്‍ ന​ന്ദി​ത​യെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി. അ​വ​രു​ടെ സാ​രി ക​ള​ക്ഷ​നേ​യും ഇ​വ​ര്‍ പ്ര​ശം​സി​ച്ചു.

പ​ത്തി​ല്‍ അ​ധി​കം ഭാ​ഷ​ക​ളി​ല്‍ 30ല്‍ ​അ​ധി​കം സി​നി​മ​ക​ളി​ല്‍ ന​ന്ദി​ത അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ക​ണ്ണ​കി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​വ​ര്‍ മ​ല​യാ​ളി ആ​രാ​ധ​ക​രു​ടെ മ​ന​സി​ലും ഇ​ടം​പി​ടി​ച്ചു. അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്റെ നാ​ല് പെ​ണ്ണു​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു.

Related posts

Leave a Comment