കോതമംഗലം: പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും കോതമംഗലത്ത് പൊതുസ്ഥലങ്ങള ിലെ മാലിന്യ നിക്ഷേപം യാതൊരു നിയന്ത്രണവുമില്ലാതെ നിര്‍ബാധം തുടരുന്നു. പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം പാടില്ലെന്ന് കോടതി വിധി ഉണ്ടെങ്കിലും അതൊന്നും നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളൊ അധികാരികളോ തയാറല്ല. കോതമംഗലം നഗരസഭാ പ്രദേശത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയും പിഴയും ഈടാക്കുമെന്നും, ബോധവത്ക്ക രണം നടത്തുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രഖ്യാപിച്ചിരു െന്നങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. നഗരസഭക്ക് മാലിന്യ സംസ്കരണത്തിന് പ്ലാന്റുകളോ സൗകര്യങ്ങളോ ഇല്ലാത്തതാണ് മുഖ്യപ്രശ്‌നം.
ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്കരിക്കണമെന്ന നിര്‍ദേശവും മാലിന്യം പൊതുസ്ഥലത്ത് തള്ളരുതെന്ന് കാട്ടി ബോര്‍ഡുകളും അറിയിപ്പു മെല്ലാം പ്രഹസനം മാത്രമായി മാറിയിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. നഗര കേന്ദ്രമായ ബസ് സ്റ്റാന്‍ഡും പരിസരവും റവന്യു ടവറും മാര്‍ക്കറ്റ് ഭാഗവും, തങ്കളം ലോറി സ്റ്റാന്‍ഡ് പരിസരവും മാലിന്യകൂമ്പാരങ്ങളായി മാറിയിരിക്കുകയാണ് .നഗരത്തിലെ ഒട്ടുമിക്ക റോഡുകളും പൊതുസ്ഥലങ്ങളും മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലങ്ങളായി മാറി കഴിഞ്ഞു.പഞ്ചായത്ത് പ്രദേശങ്ങളിലും ഇതുതന്നെയാണ് സ്ഥിതി.മഴക്കാലമായതോടെ ചീഞ്ഞളിഞ്ഞ മാലിന്യം മഴവെള്ളത്തോടൊപ്പം റോഡിലേക്ക് ഒഴുകിയെത്തുകയാണ്.
മാലിന്യ നിര്‍മാര്‍ജനത്തിന് ആസൂത്രണമില്ലായ്മയും ആവശ്യ മായ തൊഴിലാളികളുടെ അഭാവവും തദ്ദേശ സ്ഥാപനങ്ങളെ അലട്ടുന്നുണ്ട്.നഗരസഭ തൊഴിലാളികളെ കൂടാതെ കുടുംബശ്രീ മുഖേന ഹോട്ടലു കളിലും ആശുപത്രികളിലും മറ്റു സ്ഥാപനങ്ങളിലേയും മാലിന്യം ശേഖരിക്കുന്നുണ്ട്.നഗരസഭയില്‍ ഏതാനും വര്‍ഷം മുമ്പ് വരെ മാലിന്യം നിക്ഷേപിക്കാന്‍ റോഡ് സൈഡില്‍ 35 ഓളം വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചിരുന്നു.വേസ്റ്റ് ബിന്നുകളെല്ലാം നീക്കം ചെയ്തതോടെ പിന്നീട് റോഡരികിലായി മാലിന്യനിക്ഷേപം .പ്ലാസ്റ്റിക്ക് കാരി ബാഗുകളിലും ചാക്കുകളിലുമായി റോഡരികില്‍ കൊണ്ടുവന്നു തള്ളുന്നത് പതിവ് കാഴ്ചയാണ്.മാലിന്യം ദിവസേന നീക്കം ചെയ്യാത്ത ഭാഗത്ത് കൂമ്പാരമായി കിടക്കുകയാണ്.
അടുക്കള മാലിന്യത്തോടൊപ്പം വീടുകളിലെ ഉപയോഗ ശൂന്യമായ വസ്തുക്കളും പഴന്തുണികളും, അറവുശാലകളിലേയും, മല്‍സ്യ കടകളിലെയും വേസ്റ്റുകളും, കുപ്പി ചില്ലും ട്യൂബ് ലൈറ്റും ബള്‍ബുകളുമെല്ലാം റോഡരികിലെ മാലിന്യ കൂമ്പാരത്തിലുണ്ട്. ദുര്‍ഗന്ധം വമിച്ച് മഴവെള്ളത്തില്‍ റോഡിലേക്ക് ഒഴുകിയെത്തി കിടക്കുകയാണ് ഇവയെല്ലാം. മഴക്കാല ശുചീകരണം നാമമാത്രമായിട്ടേ നടക്കുന്നുള്ളൂ.ഓടകള്‍ ശുചീകരിക്കാ ത്തതിനാല്‍ മാലിന്യവും ചെളിയും കെട്ടികിടന്ന് പലയിടത്തും റോഡിലേക്ക് ഒഴുകുകയാണ്. നഗരസഭയില്‍ തങ്കളം മുതല്‍ കോഴിപ്പിള്ളി വരെയും മലയിന്‍കീഴ് മുതല്‍ കോളജ് ജംഗ്ഷന്‍ വരെയുമുള്ള ഭാഗത്തെ മാലിന്യമാണ് ദിവസേന നീക്കം ചെയ്യുന്നത്.
മറ്റുള്ള പ്രദേശത്ത് ആഴ്ചയില്‍ ഏതെങ്കിലും ദിവസങ്ങളിലാണ് ശേഖരിക്കുന്നത്.ദിവസേന നാലു ലോഡ് മാലിന്യം നീക്കം ചെയ്യുന്നുണ്ട്.രണ്ടു ലോഡ് നഗരസഭ ശുചീകരണ തൊഴിലാളികളും രണ്ട് ലോഡ് കുടുംബശ്രീ വഴിയുമാണ്.ആശുപത്രികളിലെ ഭക്ഷണാവശിഷ്ടങ്ങള്‍ തന്നെ ഒരു ലോഡ് ഉണ്ടാവും.നഗരത്തിലെ 28 ഭാഗത്ത് നിന്നുള്ള മാലിന്യം സംഭരണം പകുതിയായി വെട്ടികുറച്ചത് വിവാദമായതോടെ പഴയ സ്ഥിതി മഴക്കാലം കഴിയുന്നതു വരെ തുടരാന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.കുമ്പളത്തുമുറിയില്‍ മാലിന്യം നിക്ഷേപിക്കുന്നിടത്ത് മാലിന്യം നിറഞ്ഞ് സ്ഥലമില്ലാതായതോടെ ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്കരിക്കണമെന്നാണ് നഗരസഭ മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ ഇതൊന്നും നടപ്പാകുന്നുമില്ല.കുമ്പളത്തുമുറിയിലെ ഡമ്പിംഗ് യാര്‍ഡില്‍ മാലിന്യം നിക്ഷേപിക്കാന്‍ ഇനി സ്ഥല സൗകര്യമില്ലാത്തത് നഗരസഭയ്ക്ക് വെല്ലുവിളിയായിരിക്കുകയാണ്.