മൂന്നാംമുന്നണി അധികാരത്തിലെത്തുമെന്നത് സ്വപ്നം മാത്രം: പന്ന്യന്‍ രവീന്ദ്രന്‍

klm-panniyanപത്തനാപുരം :മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്നത് സ്വപ്നം മാത്രമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യന്‍രവീന്ദ്രന്‍.പത്തനാപുരത്ത് നടന്നഎല്‍ഡിഎഫ ്‌നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്ത്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അഞ്ച് വര്‍ഷക്കാലംവികസനതകര്‍ച്ചയായിരുന്നുവെന്നും ഇനി വേണ്ടത് വികസനതുടര്‍ച്ചയാണ്. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇടതുപക്ഷം മാത്രമേ തയാറാകൂ.

അഴിമതി കൈമുതലാക്കിയ മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിച്ചിരുന്നത്.കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞ തുറമുഖവും എല്ലാം ഇടതുപക്ഷത്തിന്റെ പദ്ധതികള്‍ ആയിരുന്നുവെന്നും പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിചേര്‍ത്തു. യോഗത്തില്‍ ബി അജയകുമാര്‍ അധ്യക്ഷനായിരുന്നു.കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളമുഖ്യപ്രഭാഷണംനടത്തി.െ്രെകസ്തവസഭകള്‍ പോലും ഇത്തവണ ഉമ്മന്‍ചാണ്ടിയെസഹായിക്കില്ലെന്നും അഞ്ച് വര്‍ഷം യു ഡി എഫ് ഭരിച്ച്  നശിപ്പിച്ചുവെന്നും പിള്ള പറഞ്ഞു.

യോഗത്തില്‍ കെ എന്‍ ബാലഗോപാല്‍ എം പി,എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ ബി ഗണേഷ്കുമാര്‍,കെ രാജഗോപാല്‍, എന്‍ ജഗദീശന്‍,എച്ച്‌രാജീവന്‍ ,അഡ്വ.എസ്‌വേണുഗോപാല്‍, ജിയാസുദീന്‍,കെ വാസുദേവന്‍,ആലപ്പി അഷ്‌റഫ്, നജീബ് മുഹമ്മദ്,നെടുവന്നൂര്‍ സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts