9,50,000 പൗണ്ട് നല്കിയാല് സ്കോട്ട്ലന്റില്‍ മൂന്നു ബെഡ്റൂമുകള്‍ അടങ്ങിയ ഒരു വീട് വാങ്ങാം. ഒപ്പം ആ വീട് സ്ഥിതി ചെയ്യുന്ന നാലേക്കറോളം വരുന്ന ദ്വീപും സ്വന്തമാകും. രുധ് എ ച്രൂയിധ് എന്ന ദ്വീപാണിത്. ഇനി അല്പം കൂടി പണമിറക്കാന്‍ കഴിവുള്ളവര്‍ക്കായി ഇവിടെയൊരു ഹെലിപാഡും റെഡിയാണ്.
കെട്ടിടവും അതിനു മുന്നില്‍ പരന്നു കിടക്കുന്ന ജലാശയവും തമ്മില്‍ ഒരു ബന്ധമുണ്ടാവണമെന്നു തനിക്കു നിര്‍ബന്ധമുണ്ടായിരുന്നുവെന്നു ഉടമസ്ഥന് മാര്‍ക്ക് വില്‍ക്കിന്‍സണ്‍ പറയുന്നു. ഇവിടെ താമസിക്കുന്നവര്‍ അടുക്കളയില്‍ നിന്നു ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ കെട്ടിടം വെള്ളത്തില്‍ ഉറപ്പിച്ചുനിര്ത്തിയിരിക്കുന്നതുപോലെ തോന്നണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പക്ഷികളും ധാരാളമായി വസിക്കുന്ന ദ്വീപാണിത്.