മെഡിക്കല്‍ കോളജിലെത്തുന്നവര്‍ക്ക് കുടിവെള്ളം നല്‍കി ഓട്ടോഡ്രൈവര്‍മാര്‍

tcr-warerautoമുളങ്കുന്നത്തുകാവ്: മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തുന്നവര്‍ക്ക് കുടിവെള്ളം നല്‍കി ഓട്ടോഡ്രൈവര്‍മാര്‍ മാതൃകയാകുന്നു. മെഡിക്കല്‍ കോളജ് പുതിയ ആശുപത്രിക്ക് മുമ്പിലെ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍മാരാണ് ദാഹജലവുമായി രംഗത്തെത്തിയിരിക്കുന്നത്. ആശുപത്രിക്കു മുന്നില്‍ ബസ് കയറാനും ഇറങ്ങുന്നവര്‍ക്കും അനുഗ്രഹമായി വലിയ മണ്‍കൂജയിലാണ് കുടിവെള്ളം വച്ചിരിക്കുന്നത്. ഇതില്‍ 45 ലിറ്റര്‍ വെള്ളം കൊള്ളും. നാലു കിലോമീറ്റര്‍ അകലെയുള്ള കിണറില്‍ നിന്നാണ് ഓട്ടോയില്‍ ഇതില്‍ വെള്ളമെത്തിക്കുന്നത്. ദിവസത്തില്‍ മൂന്നും നാലും തവണ വെള്ളം ശേഖരിച്ചു വയ്ക്കും. ഷാജു തങ്ങാലൂരിന്റെ നേതൃത്വത്തില്‍ ബാബു, ഗോവിന്ദന്‍കുട്ടി, രഞ്ജിത്ത്, രാജന്‍ എന്നിവരാണ് കുടിവെള്ളമെത്തിച്ച് നല്‍കുന്നത്.

Related posts