മൈ സ്റ്റോറി പോസ്റ്റര്‍ പുറത്തുവിട്ടു

mystory180716നവാഗതയായ റോഷ്ണി ദിനകര്‍ സംവിധാനം ചെയ്യുന്ന ‘ മൈ സ്‌റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. പാര്‍വതിയാണ് നായിക. പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് ചി്രതത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. റോഷ്ണി ദിനകര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റോഷ്ണി ദിനകര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണിത്. സ്‌പെയിനിലും പോര്‍ച്ചുഗലിലുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Related posts