ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുന്നു. 20 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയാല്‍ മോദിയെ നേരിക്കാണാനും സംവദിക്കാനുമുള്ള അവസരം ലഭിക്കും. അഞ്ച് മിനിറ്റിനുള്ളിലാണ് 20 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‌കേണ്ടത്. മോദിയുമായി സംവദിക്കാന്‍ അവസരം ലഭിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ കൈയൊപ്പോടെ സര്‍ട്ടിഫിക്കറ്റും നല്കും.
https://www.mygov.in എന്ന വെബ്‌പോര്‍ട്ടലിലൂടെയാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‌കേണ്ടത്. സൈറ്റില്‍ ഗവേണന്‍സ് ക്വിസ് എന്ന ലിംഗില്‍ ക്ലിക് ചെയ്ത് ചോദ്യങ്ങളിലേക്ക് കടക്കാവുന്നതാണ്.