പോത്തന്‍കോട് : കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങളെ ആകെ തകര്‍ത്തു കൊണ്ടിരിക്കുകയാണെന്ന് വി.എസ് അച്യുതാനന്ദന്‍. സിപിഎം കണിയാപുരം ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അനില്‍കുമാറിന്റെ നാലാമത് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിപിഐഎം കഴക്കൂട്ടം ഏരിയ സെക്രട്ടറി ആറ്റിപ്ര സദാനന്ദന്‍ അധ്യക്ഷനായി. വി.എസ് അച്യുതാനന്ദന്‍ വിദ്യാഭ്യാസ അവാര്‍ഡുകളും വിതരണം ചെയ്തു. ഡി.കെ മുരളി എംഎല്‍എ, ജില്ലാ പഞ്ചായത്ത് അംഗം എം ജലീല്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ബീഗം നബീസ, സിപിഐഎം കണിയാപുരം ലോക്കല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍നായര്‍, പഞ്ചായത്തംഗങ്ങളായ ബി ജയചന്ദ്രന്‍, സീനത്തില്‍ മസീദ, വിജയകുമാരി കണിയാപുരം ലോക്കല്‍ കമ്മിറ്റി അംഗം വിനുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.