യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ഇന്ത്യന്‍ റെയില്‍വേ പഴയ കോച്ചുകള്‍ വില്‍ക്കുന്നു; വാങ്ങുന്നവര്‍ക്ക് വീടോ ലൈബ്രറിയോ റസ്റ്ററന്റോ ആക്കാം

spec1ട്രയിനില്‍ യാത്ര ചെയ്യാന്‍ താത്പ്പര്യമുള്ളവര്‍ ഏറെയുണ്ടാവും. ട്രെയിന്‍ യാത്രകളെ അത്രമേല്‍ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഇന്ത്യന്‍ റെയില്‍വേ പഴയ കോച്ചുകള്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണ്. നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയാണ് പഴയ ട്രെയിനുകള്‍ ലേലത്തില്‍ വില്‍ക്കുന്നത്.

വാങ്ങുന്നവര്‍ക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വീടോ ലൈബ്രറിയോ റസ്റ്ററന്റോ ഒക്കെ ആക്കി മാറ്റാന്‍ സാധിക്കും. ഉടന്‍ തന്നെ ലേലം നടത്തുന്ന തിയതി അറിയിക്കുമെന്നാണ് കരുതുന്നത്. ഏകദേശം 25 വര്‍ഷത്തെ പഴക്കമുള്ളവയാണ് കോച്ചുകള്‍. കോച്ചില്‍ ഉപയോഗിച്ചിരിക്കുന്ന ഇരുമ്പിന്റെ മൂല്യത്തിനനുസരിച്ചുള്ള തുകയായിരിക്കും വാങ്ങുന്നവരില്‍ നിന്ന്  ഈടാക്കുക. 30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത്തരത്തില്‍ റെയില്‍വേ കോച്ചുകള്‍ ലേലത്തില്‍ വിറ്റത്. ഏഴ് ടണ്‍ വലിപ്പമുള്ള പാസഞ്ചര്‍ കോച്ച് 1,10,000 രൂപയ്ക്കാണ് അന്ന് വിറ്റത്.

Related posts