യാത്രക്കാരെ കയറ്റുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം: കെഎസ്ആര്‍ടിസി ജീവനക്കാരെ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി

ktm-ksrtcമൂവാറ്റുപുഴ: യാത്രക്കാരെ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നു കെഎസ്ആര്‍ടിസി ബസ് ജീവനക്കാരെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. എരുമേലി-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ കെ.എം. ബിജു, ഡ്രൈവര്‍ വി.ടി അജീഷ്കുമാര്‍ എന്നിവരാണ് തങ്ങളെ മര്‍ദിച്ചെന്നാരോപിച്ച് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടിയത്.

ഇന്നു രാവിലെ 8.30 ഓടെയാണ് സംഭവം. തൊടുപുഴ മുതല്‍ ഇരുബസുകളിലേയും ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റമു|ായിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. വാഴക്കുളത്ത് എത്തിയതോടെ കെഎസ്ആര്‍ടിസി ബസിനു കുറുകെ സ്വകാര്യ ബസ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ബസിലെ ജീവനക്കാര്‍ ബസില്‍നിന്നും ഇറങ്ങി കെഎസ്ആര്‍ടിസി ബസ് ജീവനക്കാരെ മര്‍ദിക്കുകയായിരുന്നുവെന്നു പറയുന്നു.

തുടര്‍ന്നു സ്വകാര്യ ബസ് ജീവനക്കാര്‍ ബസ് അതിവേഗത്തില്‍ ഓടിച്ചു പോയി. പിന്നാലെ എത്തിയ കെഎസ്ആര്‍ടിസി ബസ് കമ്പനിപ്പടിയില്‍ ട്രിപ്പ് അവസാനിപ്പിച്ച ശേഷം ജീവനക്കാര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിന്നാലെയെത്തിയ മറ്റൊരു കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരെ കയറ്റിവിടുകയും ചെയ്തു.

Related posts