യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസി; സര്‍വീസ് മുടക്കം പതിവാകുന്നു

EKM-RTCകോതമംഗലം: യാത്രക്കാരെ പെരുവഴിയിലാക്കി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് മുടക്കുന്നതായി വ്യാപക പരാതി. എറണാകുളത്തു നിന്ന് കോതമംഗലം വഴി കട്ടപ്പനയ്ക്കു സര്‍വീസ് നടത്തുന്ന ബസ് ആഴ്ചയില്‍ മൂന്നു ദിവസം മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് മണിക്കൂറോളം ബസ് കാത്തു നില്‍ക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇടുക്കി, കട്ടപ്പന മേഖലയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും സര്‍ക്കാര്‍ ജീവനക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.

വെള്ളി, ശനി, ഞായര്‍ എന്നീ മൂന്നു ദിവസം മാത്രമാണ് ബസ് സര്‍വീസ് നടത്തുന്നത്. ശേഷിക്കുന്ന നാലു ദിവസം ഈ ഷെഡ്യൂള്‍ ഓപ്പറേറ്റ് ചെയ്യാറില്ല. ഈ മൂന്നു ദിവസവും ഒരേ കണ്ടക്ടറും ഡ്രൈവറുമാണ് ഡ്യൂട്ടിയിലുള്ളത്. കട്ടപ്പനയില്‍ നിന്ന് ഉച്ചകഴിഞ്ഞ് 2.40ന് സര്‍വീസ് ആരംഭിച്ച് എറണാകുളത്തെത്തി, പ

എന്നാല്‍ പ്രതിദിനം 16,000 രൂപയിലധികം കളക്ഷനുള്ള ഷെഡ്യൂളാണ് വകുപ്പ് അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് നഷ്ടമാകുന്നതെന്നും ജീവനക്കാരും ചൂണ്ടിക്കാട്ടുന്നു. ഈ ബസിനു പിന്നാലെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിനാ യാണ് കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ മുടക്കുന്നതെന്ന ആരോപണവുമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം സോണല്‍ ഓഫീസിലേക്ക് വിളിച്ച് വിവരം അറിയിച്ചെങ്കിലും രേഖാമൂലം പരാതി സമര്‍പ്പിക്കാനായിരുന്നു മറുപടിയെന്ന് യാത്രക്കാര്‍ പറയുന്നു.

Related posts